Advertisment

വെന്റിലേറ്ററിന്റെ സഹായം ആവശ്യമില്ല; ന്യുമോണിയ ബാധിക്കാത്തതും മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തതും രക്ഷയായി, ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ടുകള്‍

New Update

ലണ്ടന്‍: കൊവിഡ് 19 ബാധിച്ച് ഐ.സി.യുവില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്.

publive-image

ബോറിസ് ജോണ്‍സണ്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. വെന്റിലേറ്റര്‍ ഇപ്പോള്‍ ആവശ്യമില്ലെന്നും ഐ.സി.യുവില്‍ ഇദ്ദേഹത്തിന് ഓക്‌സിജന്‍ ട്രീറ്റ്‌മെന്റ് നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ന്യുമോണിയ ബാധിക്കാത്തതും മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതുമാണ് ബോറിസ് ജോണ്‍സണ് രക്ഷയായതെന്നും ഇദ്ദേഹം വ്യക്തമാക്കി.

boris johnson
Advertisment