Advertisment

കോവിഡ് കാലത്തും കളിക്കളത്തിനു മാതൃകയായി കുവൈറ്റിലെ ബൂബിയൻ സ്‌ട്രൈക്കേഴ്‌സ്

New Update

publive-image

Advertisment

കുവൈറ്റ്: കോവിഡിന്റെ പിടിയിൽ പെട്ട് ലോക കായിക മേഖലയാകെ നിശ്ചലമായി ഇരിക്കുമ്പോളും കളിക്കളത്തിൽ നിന്ന് മാറിനിന്നുകൊണ്ടും കായികലോകത്തിനു മാതൃകയാവുകയാണ് കുവൈറ്റിലെ പ്രമുഖ വോളിബോൾ ടീമായ ബൂബിയൻ സ്‌ട്രൈക്കേഴ്‌സ്.

ടീം ഉടമ ഷിബു പോളിന്റെ മനസ്സിൽ ഉദിച്ച ആശയം കോച്ച് നോയലും ട്രെഷറർ പൗലോസും ചേർന്ന് ഭംഗിയായി നിർവഹിച്ചപ്പോൾചെറിയ ശമ്പളത്തിന് ജിലിചെയ്യുന്ന സാധാരണക്കാരായ കളിക്കാരുടെ എളിയ സംഭാവന ഒന്നിച്ചു ചേർത്ത് തിരുവനനന്ദപുരം RCC യിൽ ചികിത്സയിൽ കഴിയുന്ന പഴയ കാല ഗ്രാമീണ വോളീബോൾ താരവും ചേർത്തല സ്വദേശിയുമായ ദിവാകരൻ കൊച്ചീതറക്കു ഓണത്തിനിടെ സന്തോഷം നുകരാൻ 25000 രൂപയുടെ സാമ്പത്തിക സഹായം നൽകുവാൻ സാധിച്ചു .

കളിക്കളത്തിനപ്പുറത്തും നന്മയുടെ ഒത്തിരി അവസരങ്ങൾ ഉണ്ട് എന്ന് നിരവധിയായ സാമൂഹിക ഇടപെടലുകളിലൂടെ മുൻപും ബൂബിയൻ ടീം തെളിയിച്ചിട്ടുണ്ട് .

Advertisment