Advertisment

തിരുവനന്തപുരത്തെ കരമനയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : ഉന്നതതല അന്വേഷണം വേണമെന്ന് ബാലാവകാശ കമ്മീഷന്‍

New Update

തിരുവനന്തപുരം: കാണാതായ വിദ്യാര്‍ഥിയെ കരമനയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. കരമന സ്വദേശി രതീഷിന്‍റെ മകന്‍ അഭിജിത്തിന്‍റെ(16) മരണത്തില്‍ ഉന്നതതല പോലീസ് കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് ആവശ്യപ്പെട്ടു.

Advertisment

publive-image

അഭിജിത്തിന്‍റെ വസതിയില്‍ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് സന്ദര്‍ശനം നടത്തിയിരുന്നു. മകന്‍ ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും മാതാപിതാക്കള്‍ മൊഴി നല്‍കി.

കുട്ടി ധരിച്ച വസ്ത്രങ്ങളും കണ്ണടയും ചെരിപ്പും മൃതദേഹത്തിലോ സമീപത്തോ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഐ.ജി.യുടെ മേല്‍നോട്ടത്തില്‍ എസ്.പി. റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടത്. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ഭയത്തെ തുടര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഭിജിത് വീട് വിട്ടിറങ്ങി പോയതെന്നായിരുന്നു നേരത്തെ പോലീസ് അറിയിച്ചിരുന്നത്.

boy death investigation
Advertisment