Advertisment

അയല്‍വീട്ടിലേക്ക് തലയില്‍ വച്ച് കുക്കര്‍ കൊണ്ടുപോയി; കുക്കര്‍ തലയില്‍ നിന്നെടുത്തപ്പോള്‍ തല കുക്കറില്‍ കുടുങ്ങി; എട്ടു വയസ്സുകാരനെ വീട്ടുകാരും അയൽക്കാരും ചേർന്ന് രക്ഷപ്പെടുത്തി

New Update

ചാരുംമൂട്: പ്രഷർ കുക്കറിൽ തല കുടുങ്ങിയ എട്ടു വയസ്സുകാരനെ വീട്ടുകാരും അയൽക്കാരും ചേർന്ന് രക്ഷപ്പെടുത്തി. താമരക്കുളം നാല്മുക്ക് അയൂബ് ഭവനത്തിൽ പരേതനായ നസീറിന്റെ മകൻ നബീലിന്റെ തലയാണ് പ്രഷർ കുക്കറിൽ കുടുങ്ങിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. അയൽവീട്ടിലേക്ക് കുക്കറുമായി പോവുകയായിരുന്നു നബീൽ. തലയിൽ വച്ച കുക്കർ പിന്നീട് തലയിൽ കുടുങ്ങുകയായിരുന്നു.

Advertisment

publive-image

കുട്ടിയുടെ കരച്ചിൽ കേട്ട് മാതാവ് ഷീബയും വീട്ടുകാരും അയൽവാസികളും ഓടിയെത്തി. ഇവർ കുക്കർ മെല്ലെ ഉയർത്തിയെങ്കിലും ഊരിമാറ്റാൻ കഴിഞ്ഞിരുന്നില്ല. നൂറനാട് പൊലീസിലും അഗ്നിശമന സേനയെയും നാട്ടുകാർ വിവരം അറിയിച്ചു.

അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും വീട്ടുകാരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് കുക്കർ ഊരിമാറ്റി. അപ്പോഴേക്കും അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി. തലയ്ക്ക് ചതവ് പറ്റിയതിനാൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

accident
Advertisment