Advertisment

വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ ചുറ്റിപ്പിടിച്ച് 16-കാരന്‍ പറന്നത് 510 കിലോമീറ്റര്‍ ! രക്ഷപ്പെട്ടത് അദ്ഭുതകരമായി

New Update

വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ ഒളിച്ചിരുന്ന 16-കാരന്‍ അത്ഭുതകരമായി രക്ഷപെട്ടു. ലണ്ടണില്‍ നിന്നും ഹോളണ്ടിലേക്ക് പറന്ന വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിലാണ് കുട്ടിയെ കണ്ടെത്തിയത്. ഏതാണ്ട് പത്തൊമ്പതിനായിരമടി ഉയരത്തിലാണ് വിമാനം പറന്നത്. ഇത്രയും ഉയരത്തില്‍ പറന്നതിനാല്‍ തണുപ്പേറ്റ് കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് സൂചന. 16-കാരനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisment

publive-image

എന്‍.എല്‍ എന്ന ഡച്ച് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടനുസരിച്ച് 510 കിലോമീറ്ററോളം കുട്ടി വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ പിടിച്ചിരുന്നു. ഹോളണ്ടിലെ മാസ്ട്രിച്റ്റ് വിമാനത്താവളത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ കാര്‍ഗോ വിമാനത്തിലാണ് കുട്ടി പറന്നത്. കെനിയയില്‍ നിന്നും ഇസ്താംബൂള്‍ വഴി ലണ്ടനിലെത്തിയ വിമാനം കഴിഞ്ഞ ദിവസമാണ് ഹോളണ്ടില്‍ എത്തിച്ചേര്‍ന്നത്. സംഭവത്തില്‍ അന്യേഷണം നടക്കുകയാണെന്നും മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നുമാണ് അധികൃതര്‍ കണക്കാക്കുന്നത്.

എന്തായാലും ജീവന്‍ തിരികെ കിട്ടിയ 16-കാരന്‍ ഭാഗ്യാവാനാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന് മുമ്പും ആളുകള്‍ ലാന്‍ഡിംഗ് ഗിയറിലൂടെ രക്ഷപെടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും മിക്കപ്പോഴും ജീവനോടെ ലാന്‍ഡ് ചെയ്തിട്ടില്ലെന്നതാണ് സത്യം.

viral news
Advertisment