Advertisment

തുർക്കിയെ ബഹിഷ്ക്കരിക്കാൻ സൗദിയുടെ ആഹ്വാനം ! മര്യാദ പഠിപ്പിക്കുമെന്ന് ഇസ്രായേൽ !

New Update

publive-image

Advertisment

സൗദി ഭരണകൂടത്തെയും രാജകുടുംബത്തെയും തുടർച്ചയായി അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തുർക്കി പ്രസിഡണ്ട് റീസെപ് തയ്യിപ് എർദോഗൻ (Recep Tayyip Erdogan) ന്റെ നടപടികളിൽ പ്രതിഷേധിച്ച് തുർക്കിയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കുന്നതുൾപ്പെടെ എല്ലാവിധത്തിലുള്ള ബന്ധവും അവസാനിപ്പിക്കാൻ സൗദി അറബ് ചേംബർ ഓഫ് കൊമേഴ്‌സ് അദ്ധ്യക്ഷൻ അജ്‍ലാൻ അൽ അജ്‍ലാൻ ട്വിറ്ററിലൂടെ സൗദി ജനതയോട് ആഹ്വാനം ചെയ്തു.

തുർക്കിയിൽ നിന്നുള്ള ഇറക്കുമതി, നിക്ഷേപം, ടൂറിസം എന്നീ മേഖലകളിലുൾപ്പെടെ പൂർണ്ണമായ ബഹിഷ്ക്കരണം നടപ്പിലാക്കാൻ ഓരോ സൗദി പൗരനും ബാധ്യസ്തരാണെന്നും അദ്ദേഹം പറയുന്നു.

സൗദിയും തുർക്കിയുമായി ഗൾഫ് മേഖലയിലെ തുർക്കിയുടെ ഇടപെടലുകളെച്ചൊല്ലി പ്രത്യേകിച്ചും യെമൻ, ലബനോൻ എന്നീ രാജ്യങ്ങളിലെ വിമതപോരാളികളെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് വളരെനാളുകളായി തർക്കം രൂക്ഷമായി തുടരുകയാണ്.

ഇതിനിടെ തുർക്കിയെ നാറ്റോ രാജ്യങ്ങൾ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ തുർക്കിയെ മര്യാദ പഠിപ്പിക്കാനുള്ള മറ്റുവഴികൾ തങ്ങൾക്ക് തേടേണ്ടിവരുമെന്ന് ഇസ്രായേൽ ഇന്ന് മുന്നറിയിപ്പ് നൽകി. ഇറാനും ,തുർക്കിയും മേഖലയിൽ അശാന്തി വിതയ്ക്കുകയാണെന്നും നാറ്റോയുടെ മൗനം അപകടകരമാണെന്നും അവർ പറഞ്ഞു.

യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി അടുത്തിടെ സ്ഥാപിച്ച നയതന്ത്രബന്ധത്തെ പരിഹസിച്ച തുർക്കി പ്രസിഡണ്ട് പാർലമെന്റിൽ നടത്തിയ " ആല്ലാഹുവിന്റെ അനുഗ്രഹമുണ്ടെങ്കിൽ നമ്മുടെ രാജ്യത്തിന്റെ ദേശീയ പതാക, മുഴുവൻ ഗൾഫ് മേഖലയിലും നമ്മൾ പാറിച്ചിരിക്കും "എന്ന പ്രസ്താവനയാണ് ഇസ്രായേലിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ഹമാസ് ഉൾപ്പെടെ സിറിയ,ലബനൻ ,യെമൻ ഒക്കെ തുർക്കിയുടെ ഇടപെടലിന്റെ ദൃഷ്ടാന്തങ്ങളാണ്‌. നാറ്റോ സഖ്യകക്ഷിയായ തുർക്കിയെ നിയന്ത്രിക്കാൻ അവർ ഇനിയും അമാന്തിച്ചാൽ തങ്ങൾക്ക് വേറേ വഴിതേടേ ണ്ടിവരുമെന്നാണ് ഇസ്രായേൽ രക്ഷാമന്ത്രി ബെന്നി ഗാന്റ്സ് (Benny Gantz) ഇന്ന് മുന്നറിയിപ്പ് നൽകിയത്.

 

voices
Advertisment