Advertisment

മാസങ്ങളോളം കാമുകിയുമൊത്ത് ലിവിംഗ് ടുഗെദറില്‍ ജീവിച്ചു; ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങിയതോടെ കാമുകനെ ഉപേക്ഷിച്ച് കാമുകി പോയി; തിരിച്ചുവരാന്‍ നിരന്തരം വിളിച്ചിട്ടും യുവതി തയ്യാറായില്ല; അതോടെ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു; ആദ്യം പ്ലാനിട്ടത് യുവതിയെ കൊലപ്പെടുത്താന്‍; പിന്നീട് കണ്ടെത്തിയ വഴി കൊല്ലുന്നതിനെക്കാള്‍ ഭീകരം; വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയത് കാമുകിയുടെ നഗ്നചിത്രങ്ങള്‍; സംഭവം ഇങ്ങനെ

New Update

മുളങ്കുന്നത്തുകാവ് : മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് കുടുങ്ങി. മുളങ്കുന്നത്തുകാവ് സ്വദേശി അനില്‍ കുമാറിനെ ആണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുടെ പരാതിയിന്‍മേലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisment

publive-image

യുവതിയുമായി ഇയാള്‍ വളരെ നാളായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇവര്‍ മാസങ്ങളോളം ലിവിംഗ് ടുഗദറില്‍ താമസിക്കുകയും ചെയ്ത ഇവരുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ യുവതി ഇയാളെ വിട്ടുപോവുകയായിരുന്നു.

തിരിച്ചുവരാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി എങ്കിലും ഇനിയൊരു മടക്കം ഇല്ല എന്ന് യുവതി തീരുമാനിച്ച് ഉറപ്പിക്കുകയായിരുന്നു.

ഇതോടെയാണ് അനില്‍ പ്രതികാരം ചെയ്യാനുറച്ച് രംഗത്തെത്തിയത്. ആദ്യം പെണ്‍കുട്ടിയെ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി.

പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാം എന്ന ചിന്ത കടന്നു വരികയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ചിത്രങ്ങള്‍ ഇയാള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആയി പ്രചരിപ്പിക്കുകയായിരുന്നു.

യുവതി നല്‍കിയ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏട്ട് മാസങ്ങള്‍ക്ക് മുന്‍പ് മുളങ്കുന്നതുകാവില്‍ നഴ്സിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് ഇപ്പോള്‍ പിടിയിലായ അനില്‍ കുമാര്‍.

കൊലപാതക കേസില്‍ കേസില്‍ ജാമ്യമെടുത്ത് ഇറങ്ങിയതിന് പിന്നാലെയാണ് നഗ്‌നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഇയാള്‍ പിടിയിലാകുന്നത്.

അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികളെ അപമാനിക്കുന്ന പ്രവണത ലോക്ക്ഡൗണ്‍ കാലത്ത് കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

arrest report cheating case lovers
Advertisment