Advertisment

കാമുകനെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ നൽകിയ യുവതിയും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍

New Update

കൊല്ലം: കാമുകനെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും സംഘവും അറസ്റ്റില്‍. മയ്യനാട് സ്വദേശി ലെന്‍സി ലോറന്‍സ് (ചിഞ്ചുറാണി-30) ആണ് അറസ്റ്റിലായത്. ഇവര്‍ ക്വട്ടേഷന്‍ നല്‍കിയ സംഘത്തിലെ അംഗങ്ങളായ വര്‍ക്കല കണ്ണബ പുല്ലാനിയോട് സ്വദേശി അനന്ദു (21), അയിരൂര്‍ തണ്ടില്‍വീട്ടില്‍ അമ്ബു (33) എന്നിവരും പിടിയിലായിട്ടുണ്ട്. ഒളിവില്‍ പോയ മറ്റ് നാല് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Advertisment

publive-image

ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് കേസിനാസ്പദമായ സംഭവം.കാമുകനായ ശാസ്താംകോട്ട സ്വദേശി ഗൗതമിനെ മര്‍ദിക്കുന്നതിനായി 40000 രൂപയ്ക്കാണ് ലെന്‍സി ക്വട്ടേഷന്‍ നല്‍കിയിരുന്നത്. പൊലീസ് പറയുന്നതനുസരിച്ച്‌ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് ഗൗതം. ഔദ്യോഗിക ആവശ്യത്തിന് പരിചയപ്പെട്ട ലിന്‍സുമായി ഇയാള്‍ അടുപ്പത്തിലാവുകയായിരുന്നു.

എന്നാല്‍ കുറച്ചു നാള്‍ മുമ്ബ് ഗൗതവുമായി പിണങ്ങിയ ലിന്‍സി ഇയാളുടെ സുഹൃത്ത് വിഷ്ണുവുമായി അടുത്തു. ഇതിന് പിന്നാലെയാണ് ഗൗതമിനെ അപായപ്പെടുത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ഇതിനായി വിഷ്ണുവിന്‍റെ സഹോദരന്‍ അനന്ദു പ്രസാദിനാണ് ക്വട്ടേഷന്‍ നല്‍കിയത്. അഡ്വാന്‍സ് ആയി പതിനായിരം രൂപയും നല്‍കി.

BOYFRIENDD BEAT
Advertisment