Advertisment

'എനിക്ക് എംടിയുടെ തിരക്കഥ തന്നെ വേണമെന്നില്ല, ശ്രീകുമാര്‍ മേനോനും'; ബി.ആര്‍.ഷെട്ടി പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

br shetty about randamoozham controversy

Advertisment

മഹാഭാരതകഥ സിനിമയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അതിന് എംടിയുടെ തിരക്കഥ തന്നെ വേണമെന്നില്ലെന്നും നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടി. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ ആയിരിക്കുമോ എന്ന് ഉറപ്പുനല്‍കാന്‍ ഈ അവസരത്തില്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.

കരാര്‍ കാലാവധി അവസാനിച്ചിട്ടും പുരോഗതി കാണാത്തതിനാല്‍ 'രണ്ടാമൂഴം' സിനിമയാക്കുന്നതില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് ചൂണ്ടിക്കാട്ടി എം.ടി തന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഒടിയന്റെ തിരക്കുകളില്‍ ആയിരുന്നതിനാലാണ് രണ്ടാമൂഴത്തിന്റെ പുരോഗതിയെക്കുറിച്ച് എംടിയെ ബോധ്യപ്പെടുത്തുന്നതില്‍ വാഴ്ച സംഭവിച്ചതെന്നും എന്നാല്‍ സിനിമ നടക്കുകതന്നെ ചെയ്യുമെന്നുമായിരുന്നു ശ്രീകുമാര്‍ മേനോന്റെ പ്രതികരണം. പിന്നാലെയാണ് തനിക്ക് മഹാഭാരതം സിനിമയാക്കുകയാണ് ലക്ഷ്യമെന്നും അതിന് എംടിയുടെ രണ്ടാമൂഴം തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും അതിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ ആയിരിക്കുമെന്ന് ഇപ്പോള്‍ ഉറപ്പ് നല്‍കാനാവില്ലെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടി പറഞ്ഞിരിക്കുന്നത്.

ബി.ആര്‍.ഷെട്ടി പറയുന്നത്

"കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ എനിക്ക് ഒരു കാര്യത്തില്‍ ഉറപ്പുണ്ട്. മഹാഭാരതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ ഞാന്‍ നിര്‍മ്മിക്കും. എന്നെ സംബന്ധിച്ച് അതാണ് പ്രധാനം. അല്ലാതെ രണ്ടാമൂഴം തിരക്കഥയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തിരക്കഥയോ എന്നതല്ല. ഞാനൊരു യഥാര്‍ഥ ഇന്ത്യക്കാരനാണ്. മുഴുവന്‍ ലോകത്തിനുമായാണ് ഞാനാ സിനിമ സമര്‍പ്പിക്കുക. അത് ചെയ്യാന്‍ കഴിയുന്നവര്‍ നിരവധിയുണ്ട്. അതിന് എം.ടിവാസുദേവന്‍ നായര്‍ തന്നെ വേണമെന്നില്ല. ഈ തിരക്കഥ തന്നെ വേണമെന്നില്ല എനിക്ക്."

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ ആയിരിക്കുമോ എന്ന ചോദ്യത്തിന് അത് ഈ ഘട്ടത്തില്‍ ഉറപ്പ് നല്‍കാനാവില്ലെന്നും ഷെട്ടി പറയുന്നു. 'പണമുണ്ടാക്കാനല്ല ഞാന്‍ മഹാഭാരതം സിനിമയാക്കുന്നത്. മറിച്ച് ഇന്ത്യയുടെ പാരമ്പര്യവും സംസ്‌കാരവും മുഴുവന്‍ ലോകത്തിനും ഗുണമാവുന്ന തരത്തില്‍ പ്രചരിപ്പിക്കാനാണ്.

Advertisment