Advertisment

സേനയ്ക്ക് കരുത്ത് പകരാൻ ബ്രഹ്മോസ്. 3000 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് ഡിഫെന്‍സ് അക്വിസിഷന്‍ കൌണ്‍സില്‍ അംഗീകാരം

author-image
അനൂപ്. R
Updated On
New Update
publive-image
Advertisment
ന്യൂഡൽഹി :  പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ കഴിഞ ദിവസം ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗ൦ ആണ് ആയുധങ്ങൾ വാങ്ങുന്നതിനു അംഗീകാരം നൽകിയത്. നാവിക സേനാ മേധാവി അഡ്മിറൽ സുനിൽ ലാമ്പ നാല് ദിവസത്തെ റഷ്യൻ സന്ദർശനത്തിനായി തിങ്കളാഴ്ച പുറപ്പെടാൻ ഇരിക്കെയാണ് 3000 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് ഡിഫെന്‍സ് അക്വിസിഷന്‍ കൌണ്‍സില്‍ അംഗീകാരം നല്‍കിയത്.
നൂറു കോടി ഡോളർ ചിലവിട്ടു വിദേശത്തു നിന്നും ഇന്ത്യ നാവിക സേനയ്ക്കായി വാങ്ങുന്ന കപ്പലുകള്‍ക്കായുള്ള ബ്രഹ്മോസ് മിസൈലുകള്‍ തദ്ദേശീയമായി നിർമ്മിയ്ക്കും. ഇതോടൊപ്പം സൈന്യത്തിന്റെ പ്രധാന യുദ്ധ ടാങ്കായ ‘അർജുനി’ലേക്കായി പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ നിര്‍മ്മക്കുന്ന ആയുധ സജ്ജമായ സൈനിക വാഹനങ്ങള്‌‍ തുടങ്ങിയ വാങ്ങുന്നതിനും കൗൺസിൽ യോഗം അനുമതി നൽകി.
publive-image
രാജ്യത്തെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ നടപടിയുടെ കൂടി ഭാഗമാണ് കൗൺസിൽ തീരുമാനം . ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് നാവിക സേനാ മേധാവിയുടെ റഷ്യൻ സന്ദർശനം.
latest
Advertisment