Advertisment

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അയർക്കുന്നം യൂണിറ്റിന്‍റെ ബ്രേക്ക് ദ ക്യാംപെയിൻ എന്ന പരിപാടി ജയിംസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

New Update

കോട്ടയം:  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അയർക്കുന്നം യൂണിറ്റിന്‍റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ കൊറോണ വൈറസിന്‍റെ നിർമ്മാർജ്ജനത്തിന്‍റെ ഭാഗമായി നടപ്പാക്കുന്ന ബ്രേക്ക് ദ ക്യാംപെയിൻ എന്ന പരിപാടി ബുധനാഴ്ച രാവിലെ 9 30 ന് അയർക്കുന്നം ജംഗ്ഷനിൽ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ജയിംസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

അയർക്കുന്നം ടൗണിൽ എത്തുന്ന യാത്രക്കാരും പൊതുജനങ്ങളും സാനിറ്റൈ സര്‍ ഉപയോഗിച്ച് കൈകൾ കഴുകി കൊറോണാ വൈറസിനെ പ്രതിരോധിക്കുവാൻ ഈ അവസരം പ്രയോജനപ്പെടുത്തണം.

publive-image

പ്രസ്തുത പരിപാടിയില്‍ അയർക്കുന്നം മർച്ചന്‍റ്സ് അസോസിയേഷൻ ഭാരവാഹികളും മെമ്പർമാരും ,വിവിധ രാഷ്ട്രീയ, പൊതുരംഗത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തക പങ്കെടുത്തു.

breakthe campain
Advertisment