Advertisment

ആദ്യരാത്രി കാറ്റുകൊള്ളാൻ ടെറസിൽ കയറിയ നവവധു ഒളിച്ചോടി ! വിവാഹത്തട്ടിപ്പെന്ന്​ വരന്‍റെ പരാതി

New Update

publive-image

Advertisment

മധ്യപ്രദേശ്​ ഭുണ്ട്ണ്ടിലാണ് ആദ്യരാത്രിയിൽ അൽപം കാറ്റ്​ കൊള്ളണമെന്ന്​ പറഞ്ഞ്​ ഭർതൃഗൃഹത്തിന്‍റെ ടെറസിലേക്ക്​ പോയ നവവധു ഒളിച്ചോടി പോയത്. വിവാഹത്തട്ടിപ്പാണെന്ന വരന്‍റെ പരാതിയെ തുടർന്ന് വധുവിനും ബന്ധുക്കൾക്കുമെതിരെ പൊലീസ്​ കേസെടുത്തു.

ഭിണ്ട്​ ജില്ലയിലെ ഗോർമി പ്രദേശത്തായിരുന്നു സംഭവം. 90,000 രൂപ നൽകിയാണ്​ സോനു ജെയിൻ എന്ന യുവാവ്​ അനിത രത്​നാകർ എന്ന യുവതിയെ വിവാഹം കഴിച്ചത്​. ആദ്യരാത്രിയിൽ അനിത ടെറസിനു മുകളിൽ നിന്ന്​ ചാടി പോകുകയായിരുന്നു. പരാതിയുമായി സോനു പൊലീസിൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

അനു​യോജ്യയായ പെൺകുട്ടിയെ ലഭിക്കാഞ്ഞതിനാൽ സോനു ജെയിനിന്‍റെ വിവാഹം നടന്നിരുന്നില്ല. ഇതിനിടെയാണ് ഗ്വാളിയോർ സ്വദേശിയായ ഉദൽ ഖാതികിനെ സോനു പരിചയപ്പെട്ടത്.

ഒരുലക്ഷം രൂപ നൽകിയാൽ അനുയോജ്യയായ വധുവിനെ കണ്ടെത്തി നൽകാമെന്ന്​ ഇയാൾ സോനുവിന്​ വാഗ്ദാനം നൽകി. ഇതുപ്രകാരം സോനു 90,000 രൂപ നൽകി. തുടർന്ന് അനിത രത്നാകർ എന്നു പേരായ യുവതിയുമായി സോനുവിന്‍റെ വിവാഹം നടന്നു. അനിതയുടെ ബന്ധുക്കൾ എന്ന്​ പരിചയപ്പെടുത്തിയ ജിതേന്ദ്ര രത്​നാകർ, അരുൺ ഖാതിക്​ എന്നിവരും വിവാഹ സമയത്ത്​ ഉണ്ടായിരുന്നു.

വിവാഹ ദിനം രാത്രി ബന്ധുക്കളെല്ലാം ഉറങ്ങിയതോടെ തനിക്ക് അസ്വസ്ഥത അനുഭവപ്പെടുകയാണെന്നും അൽപനേരം ടെറസിൽ ഒറ്റയ്ക്കിരുന്നു കാറ്റുകൊള്ളണമെന്നും സോനുവിനോട് അനിത ആവശ്യപ്പെട്ടു. തുടർന്ന്​ അനിത ടെറസിൽ നിന്ന്​ ചാടി രക്ഷപ്പെടുകയും ചെയ്​തു.

കുറേനേരമായിട്ടും അനിത തിരികെ വരാതിരുന്നതോടെ സോനു അന്വേഷിച്ച്​ ചെന്നപ്പോളാണ്​ സംഭവം അറിയുന്നത്​. തുടർന്ന്​ നടത്തിയ തെരച്ചിലിൽ വീടിന്​ വെളിയിൽ കിടന്നുറങ്ങിയ ജിതേന്ദ്ര രത്​നാകർ, അരുൺ ഖാതിക്​ എന്നിവരെയും കാണാനില്ലെന്ന്​ മനസ്സിലായി.

തുടർന്ന്​ പൊലീസിൽ പരാതി നൽകുകയും ഇവരെ കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ അനിതയടക്കം അഞ്ച്​ പേർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു.

Advertisment