Advertisment

തോട്ടടി പാലത്തിനായി ഒപ്പ് ശേഖരണം ആരംഭിച്ചു

New Update

എടത്വ:ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടടി കടവിൽ പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ ഒപ്പ് ശേഖരണം ആരംഭിച്ചു.

Advertisment

publive-image

പുതിയ പാലം ആവശ്യപെട്ടു കൊണ്ട് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, എം.പി, എം.എൽ.എ എന്നിവർക്ക് സമർപ്പിക്കുന്നതിന് തയാറാക്കിയ ഭീമ ഹർജിയിന്മേലുള്ള ഒപ്പ്ശേഖരണ ഉത്ഘാടനം ഹ്യൂമൻ റൈറ്സ്‌ പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ്‌ ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ.ജോൺസൺ വി ഇടിക്കുള നിർവഹിച്ചു.

സമിതി ജനറൽ കൺവീനർ അജോയ് കടപ്പിലാരിൽ കൺവീനർ ജോബി ഡാനിയേൽ, ജെഫിൻ തോമസ് ,ജസ്റ്റിൻ തോമസ്, സച്ചിൻ സാം, ദാനിയേൽ തോമസ് എന്നിവർ സംംബന്ധിച്ചു.തോട്ടടി കടവിൽ നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന്റെ കൈവരികൾ തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിൽ ആണ്. 20 വർഷത്തിലധികം പഴക്കമുള്ള ഈ പാലത്തിൻ്റെ ദുരവസ്ഥ പലതവണ അധികാരികളോട് അറിയിച്ചിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല. കൈവരിപൂർണ്ണമായും തകർന്ന നിലയിലാണ്.

നിരണം, തലവടി നിവാസികളുടെ നിരന്തരമായ ആവശ്യമാണ് തോട്ടടി പാലം പൊളിച്ചു പണിയുകയെന്നത്. അപകടാവസ്ഥയിൽ ഉള്ള പാലത്തിലൂടെ ഓട്ടോറിക്ഷകൾ പോലും കഷ്ടിച്ചാണ് ഇപ്പോൾ പോകുന്നത്.ഈ പാലത്തിലൂടെ ദിവസവും നൂറുക്കണക്കിന് വിദ്യാർത്ഥികൾ, ജോലിക്കാർ, മറ്റ് ആവിശ്യത്തിന് പോകുന്നവരും യാത്ര ചെയ്യുന്നുണ്ട്.

നിരണത്ത് നിന്ന് എടത്വ പള്ളി, കോളേജ്,വിവിധ സ്കൂളുകൾ, അമ്പലപ്പുഴ ക്ഷേത്രം, ചക്കുളത്തുകാവ് ദേവി ക്ഷേത്രം, തിരു പനയനൂർ കാവ് ദേവി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാർഗം കൂടിയാണ് ഈ പാലം. അതുപോലെ തന്നെ തലവടി പഞ്ചായത്തിലുള്ളവർക്ക്, കടപ്ര-തിരുവല്ല വിവിധ ഭാഗങ്ങളിൽ ഉള്ള ആശുപത്രികൾ, നിരണം പള്ളി, കാട്ടുനിലം മാർത്തോമാ പള്ളി, ബിലീവേഴ്‌സ് ഈസ്റ്റേൺ പള്ളി, മലങ്കര കാത്തോലിക്ക പള്ളി,പമ്പ കോളേജ്, മാർത്തോമാ കോളേജ്, വിവിധ സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് എളുപ്പമെത്തുവാൻ ഈ പാലം സഹായകരമാണ്.

നിരണത്ത് നിന്ന് ആലപ്പുഴ, അമ്പലപ്പുഴ, തകഴി, എടത്വ എന്നിവിടങ്ങളിലേക്കും, തലവടിയിൽ നിന്നും തിരുവല്ല, മാവേലിക്കര, ചെങ്ങുന്നൂർ ,ഹരിപ്പാട് ഭാഗങ്ങളിലേക്കുള്ള എളുപ്പമാർഗം കൂടിയാണ് ഈ പാലം.

BRIDGE ISSUE SIGNATURE
Advertisment