Advertisment

വിക്ടോറിയ കോളേജിലെ വിദ്യാർത്ഥികൾക്ക് റോഡു മുറിച്ചു കടക്കുന്നതിന് നിർമ്മിക്കുന്ന ഇരുമ്പു മേൽപാലത്തിൻ്റെ പണി അന്തിമഘട്ടത്തിലേക്ക്

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: വിക്ടോറിയ കോളേജിലെ വിദ്യാർത്ഥികൾക്ക് റോഡു മുറിച്ചു കടക്കുന്നതിന് നിർമ്മിക്കുന്ന ഇരുമ്പു മേൽപാലത്തിൻ്റെ പണി അന്തിമഘട്ടത്തിലെത്തി.കോളേജ് വളപ്പിലും റോഡിനപ്പുറത്തും തൂണുകൾ റെഡിയായി.

Advertisment

publive-image

തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ അവസാനഘട്ട മിനുക്കൂ പണി ചിന്മയ കോളേജിനു മുന്നിലെ റോഡരുകിൽ നടക്കുന്നു. നഗരസഭയുടെ അമൃത പദ്ധതിയിൽ നിന്നും നാൽപതുലക്ഷം രൂപ ചിലവിലാണ് മേൽപാലം നിർമ്മിക്കുന്നത്.

2014ൽ വിക്ടോറിയ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി റോഡു മുറിച്ചുകടക്കുമ്പോൾ കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് മരിച്ചിരുന്നു

bridge
Advertisment