Advertisment

ബ്രിട്ടീഷ് എയര്‍വെയ്‌സ് ആദ്യമായി കേരളത്തിലെത്തി; 268 യു.കെ സ്വദേശികളുമായി പറന്നു; മടക്കയാത്രയില്‍ കൊവിഡ് മുക്തനായ ബ്രിട്ടീഷ് പൗരനും സംഘവും

New Update

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ മൂലം കേരളത്തില്‍ കുടുങ്ങിയ യു.കെ പൗരന്മാരെ തിരികെ കൊണ്ടുപോകുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദ്ദശേപ്രകാരം ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം ആദ്യമായി കേരളത്തിലെത്തി.

Advertisment

publive-image

വൈകിട്ട് 5.25ന് തിരുവനന്തപുരം വിമാനത്താവളത്തിലാണ് ആദ്യം എത്തിയത്. അവിടെ നിന്ന് 10 യാത്രക്കാരുമായി കൊച്ചിയിലെത്തി. കൊച്ചിയില്‍ നിന്ന് 158 പേരെയും കൂട്ടി ആകെ 268 പേരുമായാണ് വിമാനം യു.കെയിലേക്ക് പറന്നത്. ബഹ്‌റൈന്‍ വഴിയാണ് യാത്ര.

യാത്രക്കാരെല്ലാവരും ചികിത്സയ്ക്കും വിനോദസഞ്ചാരത്തിനുമായി കേരളത്തിലും തമിഴ്‌നാട്ടിലും എത്തിയവരാണ്. ഇവരില്‍ കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ബ്രയാന്‍ നീലും സംഘവും ഉള്‍പ്പെടുന്നു.

യാത്രക്കാരായ മറ്റുള്ളവരും നിശ്ചിത ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയവരാണ്. കേരളത്തിലേക്ക് ബ്രിട്ടീഷ് എയര്‍വെയ്‌സിന് നിലവില്‍ സര്‍വീസുകളില്ല. യൂറോപ്യന്‍ മേഖലകളിലേക്ക് കേരളത്തില്‍ നിന്ന് സര്‍വീസ് അനുവദിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.

kerala british airways
Advertisment