Advertisment

 ലോകത്തിലെ ഏറ്റവും കരുത്തനായ  നേതാവായി  മോദിയെ തിരഞ്ഞെടുത്ത ‘ബ്രിട്ടിഷ് ഹെറള്‍ഡ്’ വെബ്‌സൈറ്റിന്റെ ഉടമ കൊച്ചി സ്വദേശി

New Update

ഡല്‍ഹി : ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന്  തിരഞ്ഞെടുത്ത ‘ബ്രിട്ടിഷ് ഹെറള്‍ഡ്’ വെബ്‌സൈറ്റിന്റെ ഉടമ കൊച്ചി സ്വദേശിയായ അന്‍സിഫ് അഷ്റഫ് . മോദിയുടെ നേട്ടത്തിന്റെ വാര്‍ത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കുകയും സമൂഹമാധ്യമങ്ങളും കേന്ദ്രമന്ത്രിമാരുമടക്കം വാര്‍ത്ത പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് ഉടമയെ സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ തിരഞ്ഞത്.

Advertisment

publive-image

2019ലെ ശക്തനായ നേതാവിനെ കണ്ടെത്താന്‍ പ്രമുഖ ബ്രിട്ടിഷ് മാധ്യമം വായനക്കാര്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ യുഎസിലെയും റഷ്യയിലെയും ചൈനയിലെയും പ്രസിഡന്റുമാരെ മറികടന്ന് മോദി ഒന്നാമതെത്തുകയായിരുന്നു. മോദിയെ 30.9% പേര്‍ പിന്തുണച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ (29.9%), ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് (21.9%), യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് (18.1%) എന്നിങ്ങനെയായിരുന്നു പിന്തുണ.

ബ്രിട്ടനില്‍ റജിസ്റ്റര്‍ ചെയ്ത ഹെറള്‍ഡ് മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ് കമ്പനി 2018 ഏപ്രിലിലാണു സ്ഥാപിതമായത്. 85% ഓഹരികളും അഷ്റഫിന്റെ കൈവശം. ബാക്കി മറ്റു 4 ഓഹരിയുടമകള്‍ക്ക്. കൊച്ചി ഹെറള്‍ഡിന്റെ പത്രാധിപരും ബ്രിട്ടിഷ് ഹെറാള്‍ഡിന്റെ ഉടമയുമായ ഇന്ത്യന്‍ വ്യവസായി എന്നതാണ് അന്‍സിഫ് അഷ്റഫിന്റെ വിശേഷണം.

Advertisment