Advertisment

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രിക്കെതിരെ അ​വി​ശ്വാ​സ പ്ര​മേ​യം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേയ്ക്കെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം. തെ​രേ​സാ​മേയു​ടെ സ്വ​ന്തം പാ​ര്‍​ട്ടി​യാ​യ ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി​യി​ല്‍​നി​ന്നാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് വ​ന്ന​ത്. ബ്രെ​ക്സി​റ്റ് ഉടമ്പടിയി​ലെ തെ​രേ​സാ മേ​യു​ടെ നി​ല​പാ​ടി​നെ​തി​രെ പാ​ര്‍​ട്ടി​യി​ല്‍ എ​തി​ര്‍​പ്പു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യം.

അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ മു​ഴു​വ​ന്‍ ക​രു​ത്ത് ഉ​പ​യോ​ഗി​ച്ച്‌ നേ​രി​ടു​മെ​ന്ന് തെ​രേ​സാ മേ ​പ​റ​ഞ്ഞു. നേ​തൃ​മാ​റ്റം രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​ക്ക് ത​ന്നെ ഭീ​ഷ​ണി​യാ​കു​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ബ്രെ​ക്സി​റ്റ് വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം തെ​രേ​സാ മേ ​മാ​റ്റി​യി​രു​ന്നു. സ്വ​ന്തം പാ​ര്‍​ട്ടി​യി​ലെ എം​പി​മാ​രി​ല്‍ ചി​ല​രും എ​തി​രാ​യ​തോ​ടെ വോ​ട്ടെ​ടു​പ്പി​ല്‍ പ​രാ​ജ​യം നേ​രി​ടു​മെ​ന്ന് ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി.

Advertisment