Advertisment

സംവിധാന രംഗത്തേക്ക് ചുവടുവെച്ച് കലാഭവന്‍ ഷാജോണ്‍; ബർത്ത്ഡേയ്ക്കു 'ബ്രദർസ് ഡേ' വാർത്ത പങ്കു വച്ച് പൃഥിരാജ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാള സിനിമയിലെ പ്രിയതാരം കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു. ‘ബ്രദേഴ്‌സ് ഡേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. പൃഥ്വിരാജ് തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മന്ത്ര ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കും.

publive-image

 

പൃഥ്വിരാജിന്റെ ജന്മദിനം കൂടിയായ ഇന്ന് ഭാര്യ സുപ്രിയ സമ്മാനിച്ച മധുരം നിറഞ്ഞ കേക്കിനു തൊട്ടു പിന്നാലെയാണ് ‘ബ്രദേഴ്‌സ് ഡേ' എന്ന ചിത്രത്തിന്റെ വിശേഷം ഫേസ്ബുക്കിൽ പങ്കു വച്ചിരിക്കുന്നത്. നിലവിൽ ലൂസിഫറിന്റെ സംവിധാനത്തിലാണ് പൃഥ്വി. മോഹൻലാൽ നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നയൻ ആണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വി ചിത്രം.

Advertisment