Advertisment

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനടപടിയിൽ പ്രതിഷേധിച്ച് ബി & ആര്‍ഡബ്ല്യുഎഫ് (ഐന്‍ടിയുസി) നിർമാണ തൊഴിലാളി ചിറ്റൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

ചിറ്റൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനടപടിയിൽപ്രതിഷേധിച്ച് ബി & ആര്‍ഡബ്ല്യുഎഫ് (ഐന്‍ടിയുസി) നിർമാണ തൊഴിലാളി ചിറ്റൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണിക്കോട് ജംഗ്ഷനിൽ നിൽപ്പ് സമരം നടത്തി.

പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി കെ.സി പ്രീത് ഉദ്ഘാടനം ചെയ്തു. നിർമാണത്തൊഴിലാളി ചിറ്റൂർ യൂണിറ്റ് സെക്രട്ടറി പി.മധുസൂദനൻ അധ്യക്ഷത വഹിച്ചു. ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ.ശിവരാമകൃഷ്ണൻ, ഐ.എൻ.ടി.യു.സി. ചിറ്റൂർ മണ്ഡലം പ്രസിഡണ്ട് കെ.ഉണ്ണികൃഷ്ണൻ, സി.മുരുകൻ എന്നിവർ പ്രസംഗിച്ചു.

palakkad news
Advertisment