Advertisment

യദിയൂരപ്പ ബി.ജെ.പിയിലെ വിരമിക്കല്‍ പ്രായമായ 75 കടന്നു ;  കര്‍ണാടക മന്ത്രിസഭയെ തീരുമാനിച്ചതിലൂടെ ബി.ജെ.പി യദിയൂരപ്പയെ ഒതുക്കിയതാണെന്ന് വിലയിരുത്തല്‍ ; കര്‍ണാടകയിലെ തീരുമാനങ്ങള്‍ യദിയൂരപ്പയല്ല, അമിത് ഷാ എടുക്കും !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗളുരു: കര്‍ണാടക മന്ത്രിസഭയെ തീരുമാനിച്ചതിലൂടെ ബി.ജെ.പി ദേശീയ നേതൃത്വവും അമിത് ഷായും കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പയെ ഒതുക്കിയതാണെന്ന് വിലയിരുത്തല്‍. ‘ബി.എസ്.വൈ എന്നറിയപ്പെടുന്ന യദിയൂരപ്പ ബി.ജെ.പിയെ സംബന്ധിച്ച് ‘ BS Why’ എന്നായി മാറുകയാണെന്നാണ് മന്ത്രിസഭാ രൂപീകരണത്തിനു പിന്നാലെ ഉയരുന്ന വിമര്‍ശനം.

Advertisment

publive-image

ഒരുമാസത്തോളം വൈകിയശേഷമാണ് ബി.ജെ.പിയും അമിത് ഷായും കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ യദിയൂരപ്പയെ അനുവദിച്ചത്. അതില്‍ തീരുമാനമെടുത്തതാകട്ടെ അമിത് ഷായും. 34 മന്ത്രിമാരെവരെ ഉള്‍പ്പെടുത്താമെന്നിരിക്കെ 17 പേരുടെ ലിസ്റ്റാണ് അമിത് ഷാ നല്‍കിയിരിക്കുന്നത്.

കര്‍ണാടകയിലെ തീരുമാനങ്ങള്‍ യദിയൂരപ്പയല്ല, അമിത് ഷാ തന്നെയാണ് എടുക്കുകയെന്ന സന്ദേശമാണ് ഇതിലൂടെ കേന്ദ്രം നേതൃത്വം നല്‍കിയത്. യദിയൂരപ്പയുടെ അടുപ്പക്കാരില്‍ മിക്കയാളുകളും മന്ത്രിസഭയില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

Advertisment