Advertisment

ബിഎസ്-VI ഗൂർഖ ;ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ഥാറിനെ എല്ലാ അർഥത്തിലും വെല്ലുവിളിക്കാൻ ശേഷിയുള്ള ഒരു എസ്‌യുവി

New Update

ഓഫ്-റോഡ് എസ്‌യുവി പ്രേമികൾക്കിടയിൽ അറിയപ്പെടുന്ന താരമാണ് ഫോഴ്‌സ് ഗൂർഖ. ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ഥാറിനെ എല്ലാ അർഥത്തിലും വെല്ലുവിളിക്കാൻ ശേഷിയുള്ള ഒരു എസ്‌യുവി തന്നെയാണ് ഇത്.

Advertisment

publive-image

ഇപ്പോൾ പുതുതലമുറയിലേക്ക് ചുവടുവെച്ച ഥാറിന് മത്സരവുമായി ബിഎസ്-VI ഫോഴ്‌സ് ഗൂർഖ എത്താനിരിക്കുകയാണ്. ഥാർ നിരത്തുകളിൽ ഇടംപിടിക്കുന്നതിനു മുമ്പായി പുത്തൻ ഗൂർഖ എസ്‌യുവിയെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് പൂനെ ആസ്ഥാനമായുള്ള കമ്പനി.

അതിന്റെ ഭാഗമായി ഫോഴ്‌സിന്റെ പ്ലാന്റിൽ ബിഎസ്-VI എഞ്ചിനൊപ്പം മുഖംമിനുക്കൽ കൂടി ലഭിക്കുന്ന ഗൂർഖ എസ്‌യുവിയുടെ ഉത്പാദനം ഫോഴ്‌സ് ആരംഭിച്ചു. പുറത്തുവരുന്ന വാർത്തകൾ പ്രകാരം കഴിഞ്ഞ മാസം വാഹനത്തിന്റെ 18 യൂണിറ്റുകൾ ബ്രാൻഡ് നിർമിച്ച് ഇന്ത്യയിലുടനീളമുള്ള ഡീലർമാർക്ക് അയച്ചിട്ടുണ്ട്.

കോർ ഡിസൈൻ ഭാഷ്യം അതേപടി നിലനിർത്തിയാണ് 2020 ഫോഴ്‌സ് ഗൂർഖ ഒരുങ്ങിയിരിക്കുന്നതെങ്കിലും എഞ്ചിനിലും പുറംമോടിയിലും ചില മാറ്റങ്ങളുമായാണ് എസ്‌യുവി ഇത്തവണ എത്തുന്നത്. അതിൽ പുതിയ ഗ്രിൽ, ഫോഗ് ലാമ്പ് ഹൗസിംഗ്, ഫ്രണ്ട് ബമ്പർ എന്നിവ ഉപയോഗിച്ച് മുൻവശത്തിന് ഒരു പുത്തൻ രൂപം സമ്മാനിക്കുന്നു.

auto news bs6 force gurkha
Advertisment