Advertisment

ബി എസ്എഫ് ഡയറക്ടർ ജനറൽ രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി കേന്ദ്രസർക്കാർ നിയമിച്ചു; നിയമനം വിരമിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കേ

New Update

publive-image

Advertisment

ഡൽഹി: ബിഎസ്എഫ് ഡയറക്ടർ ജനറൽ രാകേഷ് അസ്താനയെ ഡൽഹി പൊലീസ് കമ്മിഷണറായി കേന്ദ്രസർക്കാർ നിയമിച്ചു. ഗുജറാത്ത് കേഡറിൽനിന്നുള്ള 1984 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അസ്താനയെ വിരമിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കേയാണ് പൊലീസ് കമ്മിഷണറായി നിയമിച്ചത്.

2019 ജനുവരിയിൽ സി ബി ഐ സ്പെഷൽ ഡയക്ടറായിരിക്കേ അന്നത്തെ മേധാവി അലോക് വർമ്മയുമായി കൊമ്പ് കോർത്തതു വിവാദമായി. അസ്താനയെ സ്പെഷൽ ഡയറക്ടറായി നിയമിച്ചത് അലോക് വർമ എതിർത്തിരുന്നു.

തുടർന്ന് വർമയ്ക്കൊപ്പം സി ബി ഐ യിൽ നിന്നു പുറത്തുപോയ അസ്താനയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമാണ് അസ്താനയ്ക്കുള്ളത്.

NEWS
Advertisment