Advertisment

കൊവിഡ് പ്രതിരോധം; ബിഎസ്‌എന്‍എല്‍ ഒരു മാസത്തേക്ക് ബ്രോഡ് ബാന്‍റ് സേവനം സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

New Update

തിരുവനന്തപുരം: വീട്ടിലിരുന്നുള്ള ജോലി സുഗമമാക്കുന്നതിന് വേണ്ടി ബിഎസ്‌എന്‍എല്‍ ഒരു മാസത്തേക്ക് ബ്രോഡ് ബാന്‍റ് സേവനം സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് ജിബി ഡേറ്റയാണ് നല്‍കുക.

Advertisment

publive-image

നിലവില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇല്ലാത്തവര്‍ക്കും ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും പ്ലാന്‍ ലഭ്യമാകും. ബിഎസ്‌എന്‍എല്‍ ചീഫ് ജനറല്‍ മാനേജന്‍ ഇക്കാര്യം അറിയിച്ചതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശശി തരൂര്‍ എംപി മുന്‍കൈ എടുത്ത് ലഭ്യമാക്കിയ റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റിന്റെ ആദ്യ ബാച്ച്‌ തിരുവനന്തപുരത്തെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. 1000 കിറ്റുകള്‍ ആദ്യ ഘട്ടത്തില്‍ എത്തി. 2000 കിറ്റുകള്‍ ഞായറാഴ്ച എത്തും ഇത് ഉപയോഗിക്കുന്നതു വഴി കോവിഡ് 19 പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭ്യമാകും. നിലവില്‍ ആറ് മുതല്‍ ഏഴു മണിക്കൂറാണ് പരിശോധനാ ഫലം ലഭിക്കുന്നതിനായി എടുക്കുന്നത്.

BSNL FIVE GB DATA
Advertisment