Advertisment

ബി‌എസ്‌എൻ‌എൽ 499 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിന്റെ ലഭ്യത കാലാവധി സെപ്റ്റംബർ വരെനീട്ടി

author-image
ടെക് ഡസ്ക്
New Update

രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബി‌എസ്‌എൻ‌എൽ 499 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിന്റെ ലഭ്യത കാലാവധി സെപ്റ്റംബർ വരെനീട്ടി. 40Mbps വേഗം വാഗ്ദാനം ചെയ്യുന്ന ബ്രോഡ്‌ബാൻഡ് പ്ലാൻ കൊൽക്കത്തയും സിക്കിമുംഉൾപ്പെടെ ഇന്ത്യയിലെ ഏതാനും സർക്കിളുകളിൽ ലഭിക്കും.

Advertisment

publive-image

എഫ്‌ടി‌ടി‌എച്ച് ബ്രോഡ്‌ബാൻഡ് പ്ലാനിന്‘300 ജിബി പ്ലാൻ സി‌എസ് 337’ എന്നാണ് പേര്. ഈ ബി‌എസ്‌എൻ‌എൽ പ്ലാൻ ഒരു പ്രമോഷണൽ അടിസ്ഥാനത്തിലാണ് അവതരിപ്പിച്ചത്. ജൂൺ 10 ന് അവസാനിക്കാനിരുന്ന പ്ലാനിന്റെ ലഭ്യതയാണ് ഇപ്പോൾ സെപ്റ്റംബറിലേക്ക് നീട്ടിയിരിക്കുന്നത്.

ബി‌എസ്‌എൻ‌എൽ ‘300 ജിബി പ്ലാൻ സി‌എസ് 337’ ബ്രോഡ്‌ബാൻഡ് പ്ലാൻ ലഭ്യത സെപ്റ്റംബർ 9 വരെ

നീട്ടിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നതിനായി ബി‌എസ്‌എൻ‌എൽ വെബ്‌സൈറ്റ് അപ്‌ഡേറ്റുചെയ്‌തു.പ്ലാൻ പ്രകാരം 300 ജിബി ഡേറ്റ വരെ ഉപയോഗിക്കാൻ 40 എംബിപിഎസ് വേഗം വാഗ്ദാനം ചെയ്യുന്നു. ഇതിനുശേഷം വേഗം 1 എംബിപിഎസിലേക്ക് കുറയും. പരിധിയില്ലാത്ത ഡേറ്റ ഡൗൺലോഡിങ്ങു ഏതൊരു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ലോക്കൽ + എസ്ടിഡി കോളുകളും പ്രതിമാസ പ്ലാനിൽ

വരുന്നുണ്ട്. കേരളത്തിൽ ഈ പ്ലാൻ ജൂൺ 29 വരെ ലഭിക്കും.

bsnl plan
Advertisment