Advertisment

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികളെന്ന് അനന്ത് കുമാര്‍ ഹെഗ്‌ഡെ; രാജ്യത്തിന്റെ കറുത്ത പൊട്ടായി ബിഎസ്എന്‍എല്‍ മാറി; സ്വകാര്യവത്കരിക്കുന്നതിലൂടെ 88000 ജീവനക്കാരെ പുറത്താക്കുമെന്നും ബിജെപി എംപി

New Update

publive-image

Advertisment

ബെംഗളൂരു: ബിഎസ്എന്‍എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികളാണെന്ന് കര്‍ണാടകയിലെ ബിജെപി എംപി അനന്ത് കുമാര്‍ ഹെഗ്‌ഡെ. രാജ്യത്തിന്റെ കറുത്ത പൊട്ടായി ബിഎസ്എന്‍എല്‍ മാറിയെന്നും ഹെഗ്‌ഡെ പറഞ്ഞു.

പ്രശസ്തമായ ഒരു കമ്പനിയുടെ വികസനത്തിന് തയ്യാറാകാത്ത രാജ്യദ്രോഹികളാണ് ബിഎസ്എന്‍എല്ലിലെ ജീവനക്കാര്‍. ഇത് സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം സജ്ജമാണ്. ഇതിലൂടെ 88000 ജീവനക്കാരെ പുറത്താക്കുമെന്നും ഹെഗ്‌ഡെ പറഞ്ഞു.

പണവും അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നിട്ടും ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നും എംപി പറഞ്ഞു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യ സമരം ഒരു നാടകമാണെന്ന് അടുത്തിടെ നടത്തിയ പ്രസ്താവനയിലൂടെ വിവാദത്തില്‍പ്പെട്ട എംപിയാണ് അനന്ത് കുമാര്‍ ഹെഗ്‌ഡെ.

Advertisment