Advertisment

മധ്യപ്രദേശില്‍ ബിഎസ്പി നിലപാട് നിര്‍ണ്ണായകം: കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

author-image
admin
Updated On
New Update

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു. ബിഎസ്പിയുടെ നിലപാട് ഇവിടെ നിര്‍ണ്ണായകമാകും. 109 സീറ്റുകള്‍ വീതം ഇരു പാര്‍ട്ടികളും മുന്നേറുന്നു. ബിഎസ്പി 7 സീറ്റുകളില്‍ മുന്നേറുന്നു. ഒരു പക്ഷേ ബിഎസ്പി കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നാല്‍ കോണ്‍ഗ്രസ്സും ബിഎസ്പിയും ചേര്‍ന്ന് ഭരണം തിരിച്ചു പിടിക്കാം.

Advertisment

publive-image

ബിജെപിയും കോണ്‍ഗ്രസും ഒഴികെയുളള മറ്റ് കക്ഷികളില്‍ മായാവതിയുടെ ബിഎസ്പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. പിന്നില്‍ പോയാലും മായാവതിയുടെ പിന്തുണയോടെ മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസുളളത്. മായാവതിയെ കൂട്ട് പിടിച്ച് ബിജെപിക്ക് മധ്യപ്രദേശില്‍ അധികാരത്തില്‍ എത്താന്‍ സാധിക്കും എന്ന് കരുതാന്‍ സാധിക്കില്ല. 7 സീറ്റുകളിലാണ് ബിഎസ്പി നിലവില്‍ ലീഡ് ചെയ്യുന്നത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിഎസ്പിയും ഒരുമിച്ച് മത്സരിക്കും എന്നാണ് ആദ്യം കരുതപ്പെട്ടിരുന്നത്. എന്നാല്‍ തങ്ങള്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കാനില്ലെന്ന് ബിഎസ്പി നേതാവ് മായാവതി തന്നെ പ്രഖ്യാപിച്ചു. എന്നാല്‍ മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷത്തിനെങ്കിലും ബിജെപി ജയിക്കുകയാണ് എങ്കില്‍ ബിഎസ്പിയെ കൂടെ നിര്‍ത്തേണ്ടി വരും കോണ്‍ഗ്രസിന്.

madhyapradhesh election result
Advertisment