Advertisment

ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവിനെ ഒരു സംഘം അടിച്ചു കൊന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദേവേന്ദ്ര ചൗരസ്യയെ ഒരു സംഘം അടിച്ചു കൊല്ലുകയായിരുന്നു.

Advertisment

publive-image

ദമോ പാത്താരിയ മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ യുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഎല്‍എയുടെ ഭര്‍ത്താവ് ഗോവിന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൗരസ്യയെ ആക്രമിച്ചതെന്നാണ് വിവരം. ആക്രമണത്തില്‍ ചൗരസ്യയുടെ മകനും കാര്യമായ പരിക്കേറ്റിട്ടുണ്ട്. അച്ഛനേയും മകനേയും ഇരുമ്പ് വടിയും മറ്റും ഉപയോഗിച്ച് ക്രൂരമായി മാര്‍ദ്ദിക്കുകയായിരുന്നു.

നാല് ദിവസം മുമ്പാണ് ചൗരസ്യ ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടി വിട്ടതിന്റെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നാണ് കരുതുന്നത്. ചൗരസ്യയുടെ കൊലപാതകത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. 2014 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയാണ് ദേവേന്ദ്ര ചൗരസ്യ.

Advertisment