Advertisment

ബിഎസ്പിയില്‍ വീണ്ടും മായാവതിയുടെ ബന്ധുനിയമനം: സഹോദരനും പുത്രനും നേതൃസ്ഥാനം

New Update

ന്യൂഡല്‍ഹി: ബിഎസ്പി പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളില്‍ സഹോദരനെയും സഹോദര പുത്രനെയും നിയോഗിച്ച്‌ മായാവതി. സഹോദരന്‍ ആനന്ദ് കുമാറിനെ ദേശീയ വൈസ് പ്രസിഡന്റായാണു വീണ്ടും നിയമിച്ചത്. കുടുംബാംഗങ്ങളെ പാര്‍ട്ടി സ്ഥാനങ്ങളിലേക്കു നിയോഗിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്നു മാസങ്ങള്‍ക്കു മുന്‍പ് ആനന്ദിനെ പുറത്താക്കിയിരുന്നു.

Advertisment

publive-image

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മായാവതിക്കൊപ്പം സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന സഹോദര പുത്രന്‍ ആകാശ് ആനന്ദിനെ ബിഎസ്പി ദേശീയ കോഓര്‍ഡിനേറ്ററായാണു നിയമിച്ചത്. ഞായറാഴ്ച ആകാശ് ഉള്‍പ്പെടെ രണ്ടു പേരെയാണു ദേശീയ കോഓര്‍ഡിനേറ്ററായി നിയോഗിച്ചത്.

ലക്‌നൗവില്‍ നടന്ന യോഗത്തില്‍ യുപിയിലെ അംറോഹയില്‍നിന്നുള്ള എംപി ഡാനിഷ് അലിയെ ലോക്‌സഭയിലെ പാര്‍ട്ടി നേതാവായും പ്രഖ്യാപിച്ചു. ജെഡിഎസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്‌.ഡി.കുമാരസ്വാമിയുടെ അടുത്ത അനുയായിയായിരുന്ന ഡാനിഷ് അലി ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പാണു ബിഎസ്പിയില്‍ ചേര്‍ന്നത്. കര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യത്തിലാണെങ്കിലും സര്‍ക്കാരില്‍ ബിഎസ്പി പങ്കാളിയല്ല.

Advertisment