ഏഴ് വിമത എം.എല്‍.എ.മാരെ ബി.എസ്.പി. സസ്പെന്‍ഡ് ചെയ്തു

നാഷണല്‍ ഡസ്ക്
Thursday, October 29, 2020

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഏഴ് വിമത എം.എല്‍.എ.മാരെ ബി.എസ്.പി. അധ്യക്ഷ മായാവതി പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ചൗധരി അസ്ലം അലി, ഹക്കീം ലാല്‍ ബിന്ദ്, മുഹമ്മദ് മുജ്തബ സിദ്ദിഖി, അസ്ലം റെയ്‌നി, സുഷമ പട്ടേല്‍, ഹര്‍ഗോവിന്ദ് ഭാര്‍ഗവ, ബന്ദന സിങ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഇവര്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായി രാംജി ഗൗതമിനെ അംഗീകരിക്കാതെ വിമത പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് നടപടി.

×