Advertisment

കൊറോണയ്ക്കും മാരകമായ ജി4 വൈറസിനും പിന്നാലെ ചൈനയില്‍ ബ്യൂബോണിക് പ്ലേഗും; രണ്ടു പേര്‍ ഐസൊലേഷനില്‍, ഇവരുമായി അടുത്തിടപഴകിയ 140 പേര്‍ നിരീക്ഷണത്തില്‍; ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗബാധിതന് 24 മണിക്കൂറിനുള്ളില്‍ മരണം ഉറപ്പ്‌

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ബെയ്ജിങ് : കൊറോണ വൈറസിനും പന്നികളിലെ അപകടകാരിയായ ജി4 വൈറസിനും പിന്നാലെ ചൈനയില്‍ ബ്യുബോണിക് പ്ലേഗും പടരുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ ബയന്നൂരില്‍ ശനിയാഴ്ച ഒരാള്‍ക്കു പ്ലേഗ് ബാധയുണ്ടായതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് അധികൃതര്‍ പ്ലേഗ് നിയന്ത്രിക്കുന്നതായി ലെവല്‍ ത്രീ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

publive-image

ബയന്നൂരിലെ ഒരു ആശുപത്രിയിലാണ് ശനിയാഴ്ച ബ്യുബോണിക് പ്ലേഗ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം അവസാനം വരെ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. യെര്‍സീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന മൂന്ന് ഇനം പ്ലേഗുകളില്‍ ഒന്നാണ് ബ്യുബോണിക് പ്ലേഗ്.

നഗരത്തില്‍ ആളുകള്‍ക്ക് പ്ലേഗ് പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പില്‍ പറയുന്നു. ജനങ്ങള്‍ സ്വയം രക്ഷാര്‍ഥം സുരക്ഷാനടപടികള്‍ സ്വീകരിക്കണം. അസ്വാഭാവികമായ ആരോഗ്യ പ്രശ്‌നങ്ങള്‍ തോന്നിയാല്‍ ഉടന്‍ അധികൃതരെ വിവരമറിയിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പടിഞ്ഞാറന്‍ മംഗോളിയയിലെ ഖോദ് പ്രവിശ്യയില്‍ പ്ലേഗ് ബാധയുണ്ടായതായി ജൂലൈ ഒന്നിന് സിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇക്കാര്യം ലാബ് പരിശോധനയില്‍ തെളിയുകയും ചെയ്തു. 27 വയസ്സുള്ളയാള്‍ക്കും 17 വയസ്സുളള സഹോദരനുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ആശുപത്രികളിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. സഹോദരന്മാര്‍ മൂഷിക, അണ്ണാന്‍ വര്‍ഗത്തില്‍പെട്ട വലിയ ജീവിയായ മാര്‍മത്തിന്റെ ഇറച്ചി കഴിച്ചിരുന്നു. ഈ ഇറച്ചി കഴിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇവരുമായി അടുത്തിടപഴകിയ 140 പേരെ ഐസലേറ്റ് ചെയ്തു.

latest news covid 19 corona virus all news g4 virus bubonic plague
Advertisment