Advertisment

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ര്‍ റാ​ലി​ക്കു പി​ന്നാ​ലെ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്താ​നൊ​രു​ങ്ങി ക​ര്‍​ഷ​ക​ര്‍: ബ​ജ​റ്റ് ദി​ന​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റ് ഉ​പ​രോ​ധി​ക്കാൻ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം

New Update

publive-image

Advertisment

ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ര്‍ റാ​ലി​ക്കു പി​ന്നാ​ലെ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്താ​നൊ​രു​ങ്ങി ക​ര്‍​ഷ​ക​ര്‍. ബ​ജ​റ്റ് ദി​ന​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റ് ഉ​പ​രോ​ധി​ക്കാ​നാ​ണ് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് ക​ര്‍​ഷ​ക​ര്‍ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് കാ​ല്‍​ന​ട ജാ​ഥ ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ക​ര്‍​ക്ക​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ക​ര്‍​ഷ​ക​രു​ടെ ട്രാ​ക്ട​ര്‍ റാ​ലി​ക്കു ഡ​ല്‍​ഹി പോ​ലീ​സ് അ​നു​മ​തി ന​ല്കി​യ​ത്.

റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ളെ ഒ​രു​വി​ധ​ത്തി​ലും ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു റാ​ലി​യു​മാ​യി ഡ​ല്‍​ഹി​യി​ല്‍ പ്ര​വേ​ശി​ക്കാം. രാ​ജ്പ​ഥി​ലെ റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​നുശേ​ഷ​മേ ക​ര്‍​ഷ​ക​ര്‍​ക്കു റാ​ലി​യു​മാ​യി ഡ​ല്‍​ഹി​യി​ല്‍ പ്ര​വേ​ശി​ക്കാ​നാ​കൂ.

ഡ​ല്‍​ഹി​യെ ചു​റ്റു​ന്ന ഔ​ട്ട​ര്‍ റിം​ഗ് റോ​ഡി​ലൂ​ടെ​യാ​ണു ര​ണ്ടു ല​ക്ഷ​ത്തോ​ളം ട്രാ​ക്ട​റു​ക​ളു​മാ​യി റാ​ലി ന​ട​ത്തു​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സിം​ഗു, തി​ക്രി, ഗാ​സി​പ്പൂ​ര്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍​നി​ന്നു ഡ​ല്‍​ഹി​യി​ലേ​ക്കു ക​ട​ക്കു​ന്ന ട്രാ​ക്ട​ര്‍ റാ​ലി പു​റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ത​ന്നെ മ​ട​ങ്ങ​ണ​മെ​ന്നാ​ണു പോ​ലീ​സ് നി​ര്‍​ദേ​ശം.

Advertisment