തകർന്നു വീണ കെട്ടിടത്തിനുള്ളിൽ നിന്നും തുടർച്ചയായ ഫോൺ വിളികളെന്ന് കൊച്ചുമകൻ

New Update

ഫ്‌ളോറിഡാ: കഴിഞ്ഞ വ്യാഴാഴ്ച തകർന്നു വീണ ബഹുനില കെട്ടിടത്തിൽ നിന്നും അന്നു മുതൽ തുടർച്ചയായ ലാന്റ് ഫോണിൽ നിന്നുള്ള വിളികൾ വരുന്നതായി ആ കെട്ടിടത്തിൽ 302-ാം നമ്പർ മുറിയിൽ താമസിച്ചിരുന്ന ദമ്പതിമാരുടെ കൊച്ചുമകൻ സാമുവേൽസൺ വെളിപ്പെടുത്തി.

Advertisment

publive-image

ഇതുവരെ പതിനാറു ഫോൺ കോളുകൾ പ്രായദമ്പതിമാരിൽ നിന്നും ലഭിച്ചിട്ടുണ്ട്.
ചാംപ്ലയ്ൻ ടവേഴ്‌സിലെ 302-ാം നമ്പർ മുറിയിൽ താമസിച്ചിരുന്ന റിട്ടയേർഡ് ഫിസിക്കൽ എഡുക്കേഷൻ അദ്ധ്യാപകനായിരുന്ന ആർനി(87), ബാങ്കറും റിയൽ എസ്റ്റേറ്റ് ഏജന്റുമായിരുന്ന മിറിയം(81), എന്നീ ദമ്പതിമാർ റൂമിൽ ഉപയോഗിച്ചിരുന്ന ഹോം ഫോൺ നമ്പറിൽ നിന്നും ആദ്യമായി വിളി എത്തിയത് കെട്ടിടം തകർന്നു വീണതായുള്ള വാർത്ത വീട്ടിലിരുന്ന് കുടുംബസമേതം കാണുന്ന സമയത്തായിരുന്നുവെന്ന് കൊച്ചുമകൻ സാമുവേൽസൺ പറഞ്ഞു. ഉടനെ തിരിച്ചുവിളിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല.

വെള്ളിയാഴ്ച പിന്നേയും നിരവധി കോളുകൾ ഇവരിൽ നിന്നും ലഭിച്ചു. വിവരം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കൊച്ചുമകൻ പറഞ്ഞു.

അതേസമയം കെട്ടിടത്തിനുള്ളിൽ അകപ്പെട്ടുപോയവരെ ജീവനോടെ ശേഷിക്കുന്നുണ്ടെങ്കിൽ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഞായറാഴ്ചയോടെ ഒമ്പതുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കൂടാതെ മനുഷ്യാവയവങ്ങളും കണ്ടെത്തിയിരുന്നതായും മയാമിസേറ്റ് കൗണ്ടി മേയർ ഡാനിയേല ലെവിൻ പറഞ്ഞു. ശനിയാഴ്ചവരെ തകർന്നുവീണ് കെട്ടിടത്തിൽ നിന്നും ഉയർന്നിരുന്ന തീയും, പുകപടലങ്ങളും പൂർണ്ണമായി നീക്കുവാൻ അഗ്നിശമനസേനാംഗങ്ങൾ കഠിന പ്രയത്‌നം ചെയ്തിരുന്നു. 125 അടി നീളവും, 20 അടി വീതിയും, 40 അടി താഴ്ചയുള്ള വലിയൊരു ട്രഞ്ച് ഉണ്ടാക്കി കാണാതായവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പൂർത്തിയാക്കി.

buiding collaps
Advertisment