Advertisment

കുവൈറ്റില്‍ ബ്രിട്ടീഷ് യുവതിയെ കെട്ടിടം സൂക്ഷിപ്പുകാരന്‍ ബലാത്സംഗം ചെയ്തു ; പ്രതിയെ എത്രയും വേഗം പിടികൂടാന്‍ പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ്

New Update

കുവൈറ്റ് : കുവൈറ്റില്‍ ബ്രിട്ടീഷ് യുവതിയെ കെട്ടിടം സൂക്ഷിപ്പുകാരന്‍ ബലാത്സംഗം ചെയ്തു . ജലീബ് അല്‍ ഷുവൈക്കിലാണ് സംഭവം . പ്രതിയെ എത്രയും വേഗം പിടികൂടാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു . ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല . തന്നെ കെട്ടിട സൂക്ഷിപ്പുകാരന്‍ ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി യുവതി പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു .

Advertisment

publive-image

തന്റെ ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് അപ്പാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ ആരോ തട്ടുന്നതായി കേട്ട് ആരാണെന്ന് അറിയാനാണ് താന്‍ വാതില്‍ തുറന്നതെന്ന് യുവതി പറയുന്നു . കെയര്‍ടേക്കറെ കണ്ട് കാര്യം അന്വേഷിച്ചപ്പോള്‍ അയാള്‍ ആദ്യം തന്നോട് മാന്യമായി സംസാരിച്ചെന്നും പൊടുന്നനെ കയറിപ്പിടിച്ച് ചുംബിച്ചെന്നും യുവതി പറയുന്നു .

യുവാവിനെ തള്ളിമാറ്റി താന്‍ സഹായത്തിനായി നിലവിളിച്ചു. ആ സമയം അയാള്‍ മുറിയില്‍ നിന്നും ഓടിരക്ഷപ്പെട്ടു . സംഭവത്തില്‍ കെയര്‍ടേക്കറുടെ ഭാഗം കേള്‍ക്കാനായി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തും.

kuwait kuwait latest
Advertisment