Advertisment

കെട്ടിട നികുതി ഓൺലൈൻ ആകാനുള്ള തയ്യാറെടുപ്പമായി ഒറ്റപ്പാലം നഗരസഭ

author-image
ജോസ് ചാലക്കൽ
New Update

ഒറ്റപ്പാലം: നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് 2020 ജൂലൈ മാസം 27 -ആം തീയതി മുതൽ തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തയ്യാറെടുത്തു ഒറ്റപ്പാലം നഗരസഭ ഭരണസമിതി.

Advertisment

publive-image

ഒറ്റപ്പാലം നഗരസഭയിൽ24551 കെട്ടിട നമ്പറുകളാണ് ആകെയുള്ളത്. ഇതിൽ 12042 കെട്ടിട നമ്പരുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞു. ബാക്കിയുള്ളവ അപ്ലോഡ് ചെയ്യണം എങ്കിൽ 10 ദിവസം യുദ്ധകാലടിസ്ഥാനത്തിൽ ജോലി ചെയ്താലേ ചെയ്യാൻ സാധിക്കു എന്ന് നഗരസഭ ചെയർപേഴ്സൺ ജാനകിദേവി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കെട്ടിട നികുതി അടയ്ക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് ചെയർപേഴ്സൺ പറഞ്ഞു. ജനുവരി മാസം 11 മുതൽ 10 ദിവസത്തേക്ക് ഒറ്റപ്പാലം നഗരസഭ ഫ്രണ്ട് ഓഫീസിൽ നികുതിയടയ്ക്കുന്നത് താൽക്കാലികമായി ഒഴിവാക്കിയിരിക്കുന്നു എന്നും, ഈ ദിവസങ്ങളിൽ റവന്യൂ വിഭാഗത്തിലെയും, മറ്റു ഡിപ്പാർട്ട്മെന്റിലെയും ജീവനക്കാരെയും ഉപയോഗിച്ചുകൊണ്ട് യുദ്ധകാലടിസ്ഥാനത്തിൽ ബാക്കിയുള്ള കെട്ടിട നമ്പറുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യാനുള്ള പ്രവർത്തികൾ നടത്തുമെന്നും ചെയർപേഴ്സൺ അറിയിച്ചു.

2007 ന് ശേഷം ആദ്യമായിട്ടാണ് ഒറ്റപ്പാലം നഗരസഭയിൽ നികുതി പരിഷ്കരണം നടക്കുന്നത്. 2000 സ്ക്വയർ ഫീറ്റ് മുകളിലുള്ള വാസഗ്രഹത്തിന് 25% കൊമേഴ്സ്യൽ കെട്ടിടങ്ങൾക്ക് നൂറു ശതമാനം വരെയും ആകാമെന്ന് ചേർപേഴ്സൺ അറിയിച്ചു. വൈസ് ചെയർമാൻ കെ. രാജേഷ്, സെക്രട്ടറി ഇൻ ചാർജ് എ. പ്രദീപ് തുടങ്ങിയവർ പങ്കെടുക്കും

builing tax
Advertisment