Advertisment

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനകത്ത് നിന്നും വെടിയുണ്ട കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂര്‍: ​ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനകത്ത് നിന്നും വെടിയുണ്ട കണ്ടെത്തി. നാലമ്പലത്തിനകത്തെ ഭണ്ഡാരത്തിൽ നിന്നുമാണ് വെടിയുണ്ട കണ്ടെത്തിയത്.

publive-image

ഭണ്ഡാരം തുറന്ന് ജീവനക്കാർ ദക്ഷിണയായി കിട്ടിയ പണവും നാണയങ്ങളും തരംതിരിക്കുന്നതിനിടയിലാണ് വെടിയുണ്ട ശ്രദ്ധയിൽപ്പെട്ടത്. വിവരം ദേവസ്വം അധികൃതർ ​ഗുരുവായൂർ ടെമ്പിൾ പൊലീസിനെ അറിയിച്ചു. പൊലീസ് വെടിയുണ്ട കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 9 എംഎ പിസ്റ്റലിൽ ഉപയോ​ഗിക്കുന്ന ഉണ്ടയാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു

Advertisment