Advertisment

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനകത്ത് ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി ; പൊലീസ് ഫയറിംഗ് നടക്കുന്ന സ്ഥലത്ത് നിന്ന് ഏതോ ഭക്തന്‍ നിക്ഷേപിച്ചതെന്ന്‌ അധികൃതര്‍

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിനകത്ത് വെടിയുണ്ട കണ്ടെത്തി. ഇന്ന് രാവിലെ ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടയിലാണ് ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തിയത്.

Advertisment

publive-image

നാലമ്പലത്തിനകത്തെ ഭണ്ഡാരത്തില്‍ നിന്നാണ് പിസ്റ്റളില്‍ ഉപയോഗിക്കുന്ന 9 മില്ലിമീറ്റര്‍ വലിപ്പമുള്ള വെടിയുണ്ട കണ്ടെത്തിയത്. ഉപയോഗിച്ച വെടിയുണ്ടയാണിതെന്നും പൊലീസ് ഫയറിംഗ് നടക്കുന്ന സ്ഥലത്ത് നിന്ന് ഏതെങ്കിലും ഭക്തന്‍ ഭണ്ഡാരത്തില്‍ നിക്ഷേപിച്ചതാകാമെന്നും അധികൃതര്‍ വ്യക്തമാക്കി.

നാലമ്പലത്തിനകത്തെ എഫ്6, എഫ്7 ഭണ്ഡാരങ്ങളിലെ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിലാണ് വെടിയുണ്ട കണ്ടെത്തിയത്.. 9 എംഎം പിസ്റ്റൾ, ക്യൂ മെഷീൻ കാർബൺ എന്നീ തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് കണ്ടെത്തിയത്.

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഇന്നർ റിങ്ങ് റോസിനകത്തേക്ക് പ്രവേശിക്കുന്ന എല്ലാവരേയും പൊലീസ് പരിശോധിച്ചാണ് കടത്തി വിട്ടിരുന്നത്.

Advertisment