Advertisment

കുളത്തൂപ്പുഴയിൽ കണ്ടെത്തിയത് പാക് നിർമിത വെടിയുണ്ടകളെന്ന് സംശയം

New Update

കൊല്ലം: കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിന് സമീപം വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പാക് നിർമിത വെടിയുണ്ടകളാണെന്ന് സംശയം. 14 വെടിയുണ്ടകളിൽ 12 എണ്ണത്തിന്‍റെ മേൽ എഴുതിയിരിക്കുന്നത് PoF എന്നാണ്. പാകിസ്ഥാൻ ഓർഡിനൻസ് ഫാക്ടറി എന്നതിന്‍റെ ചുരുക്കെഴുത്താണിത്. വെടിയുണ്ടകൾ പരിശോധിച്ച ഫൊറൻസിക് ഉദ്യോഗസ്ഥരാണ് ഈ ചുരുക്കെഴുത്ത് കണ്ടെത്തിയത്.

publive-image

ഇത്തരത്തിൽ സംശയമുയർന്നതിനെത്തുടർന്ന് വീണ്ടും സ്ഥലത്തേക്ക് എസ്‍പി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വീണ്ടും പരിശോധന നടത്തുകയാണ്. 7.62 എം എം വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ചുരുക്കെഴുത്തിൽ എഴുതിയിരിക്കുന്ന വെടിയുണ്ടകൾ ഏതാണ്ട് 1980 കാലഘട്ടത്തിൽ പാകിസ്ഥാനിൽ നിർമിച്ചിരുന്നതിന് സമാനമാണെന്നാണ് സംശയം.

Advertisment