Advertisment

മൊബൈൽ ഫോൺ കമ്പനിയായ ബുള്ളിറ്റ്  ലോകത്തിലെ ആദ്യത്തെ ആന്റി ബാക്ടീരിയൽ ഫോൺ പുറത്തിറക്കി; സോപ്പിട്ട് കഴുകാം !

New Update

മൊബൈൽ ഫോൺ, ഇലക്ട്രോണിക്സ് കമ്പനിയായ ബുള്ളിറ്റ് (Bullitt ) ലോകത്തിലെ ആദ്യത്തെ ആന്റി ബാക്ടീരിയൽ ഫോൺ പുറത്തിറക്കി. നിർമ്മാണ ഉപകരണങ്ങൾക്കും സാമഗ്രികളും ഉണ്ടാകുന്ന കാറ്റർപില്ലർ (ക്യാറ്റ്) കമ്പനിയാണ് ഫോൺ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ക്യാറ്റ് എസ് 42 മോഡൽ സ്മാർട്ട്ഫോൺ രോഗാണുക്കളുടെ വളർച്ചയെയും വ്യാപനത്തെയും പരിമിതപ്പെടുത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Advertisment

publive-image

ഫോണിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന സിൽവർ അയോണിന് ഫോണിന്റെ ഉപരിതലത്തിലെ ബാക്ടീരിയയുടെ അളവ് 15 മിനിറ്റിനുള്ളിൽ 80 ശതമാനവും 24 മണിക്കൂറിനുള്ളിൽ 99.9 ശതമാനവും കുറയ്ക്കാൻ കഴിയുമെന്ന് ബുള്ളിറ്റ് അവകാശപ്പെടുന്നു. ബാക്ടീരിയകളെയും വൈറസുകളെയും നിർവീര്യമാക്കാൻ ക്യാറ്റ് എസ് 42 ഫോണിന് കഴിയില്ലെങ്കിലും ഉപരിതലം മറ്റ് രോഗകാരികളുടെ വ്യാപനത്തെയും പുനരുൽപ്പാദനത്തെയും തടയും.

300 ഡോളർ വിലയുള്ള ഈ ഫോൺ പൂർണ്ണമായും വാട്ടർപ്രൂഫ് ആയതുകൊണ്ട് സോപ്പ്, വെള്ളം, അണുനാശിനി, ബ്ലീച്ച് എന്നിവ ഉപയോഗിച്ച് കഴുകാം ഇത് വഴി ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാം.

publive-image

ആരോഗ്യസംരക്ഷണത്തിലോ സാമൂഹിക സേവനങ്ങളിലോ ജോലി ചെയ്യുന്നവർക്കും, ജോലിയുടെ ഭാഗമായി ഒന്നിലധികം സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും ഈ ഫോൺ ഉപകാരപ്പെടുമെന്ന ബുള്ളിറ്റ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് പീറ്റർ കന്നിംഗ്ഹാം പറഞ്ഞു. 2021 തുടക്കത്തിൽ മാത്രമേ ഈ ഫോൺ വിപണിയിൽ എത്തുകയുള്ളൂ.

tec news bullit smart phone
Advertisment