Advertisment

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുള്ള പുതുവത്സരാശംസകള്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

New Update

publive-image

Advertisment

ദുബായ്: പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. പുതുവത്സരാഘോഷം വേറിട്ടതാക്കാന്‍ അവസരമൊരുക്കുകയാണ് ബുര്‍ജ് ഖലീഫ. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുള്ള പുതുവത്സരാശംസ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കാനാണ് അവസരം ലഭിക്കുക.

പുതുവര്‍ഷത്തലേന്നായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുക. 35 അക്ഷരങ്ങള്‍ വരെ മാത്രമേ ഉള്‍ക്കൊള്ളിക്കാനാവൂ. #BurjWishes2021 #EMAARNYE2021 എന്നീ ഹാഷ് ടാഗുകളോടെ സന്ദേശങ്ങള്‍ കമന്റ് ചെയ്യുക മാത്രമാണ് ഇതിനായി വേണ്ടത്.

ജനങ്ങള്‍ക്ക് ഇത്തവണയും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പുതുവത്സര സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് ചൊവ്വാഴ്‍ചയാണ് അധികൃതര്‍ അറിയിച്ചത്.

Advertisment