സ്‌കൂള്‍ ബസോടിക്കുന്നതിനിടെ ഹൃദയാഘാതം: കുട്ടികളെ സുരക്ഷിതരാക്കാന്‍ ബസ് ഒരു സൈഡിലേക്ക് മാറ്റിനിര്‍ത്തി: ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി

ന്യൂസ് ബ്യൂറോ, കൊല്ലം
Tuesday, February 12, 2019

കൊല്ലം: സ്‌കൂള്‍ ബസോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായിട്ടും കുട്ടികളെ സുരക്ഷിതരാക്കിയ ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി. തങ്കശ്ശേരി മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ ഡ്രൈവറായിരുന്ന വി എസ് നന്ദകുമാര്‍ (49) ആണ് മരിച്ചത്. 58 കുട്ടികളുമായി സ്‌കൂളില്‍ നിന്ന് മടങ്ങവേയായിരുന്നു നന്ദകുമാറിന് ഹൃദയാഘാതമുണ്ടായത്.

സ്‌കൂളില്‍ നിന്നും കുട്ടികളുമായി യാത്ര പുറപ്പെട്ട് അടുത്ത ജംഗ്ഷനില്‍ എത്തിയതും കടുത്ത നെഞ്ചുവേദനയും അസ്വസ്ഥതയും ഇദ്ദേഹത്തിനുണ്ടായി.

തുടര്‍ന്ന് വാഹനം സുരക്ഷിതമായി സൈഡിലേക്ക് മാറ്റി പാര്‍ക്ക് ചെയ്ത ശേഷം സഹായത്തിനായി സമീപത്തുണ്ടായിരുന്ന ഓട്ടോക്കാരെ വിളിച്ചു. ഇവരെത്തി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

×