Advertisment

ആര്‍ടിഓയെ കുടുക്കാന്‍ വ്യാജഹര്‍ജി നല്‍കിയ ബസുടമകള്‍ക്ക് ഹൈക്കോടതിയുടെ എട്ടിന്‍റെ പണി ! ഹര്‍ജിക്കാര്‍ക്ക് 5 ലക്ഷം പിഴ. 3 ലക്ഷം 'പ്രതി'യായ ആര്‍ടിഓയ്ക്ക് നല്‍കണം ! കൊച്ചിയിലെ ബസുടമകള്‍ പെട്ടുപോയ കഥ ഇങ്ങനെ !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊ​ച്ചി: ആര്‍ ടി ഓയെ കുടുക്കാന്‍ അനാവശ്യ വ്യവഹാരവുമായി ഇറങ്ങിയ ബസുടമകള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് പരാതി നല്‍കി കോ​ട​തി​യു​ടെ സ​മ​യം ക​ള​ഞ്ഞ​തി​ന് എ​റ​ണാ​കു​ളം ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തിയിരിക്കുകയാണ് ഹൈ​ക്കോ​ട​തി.

അ​നാ​വ​ശ്യ പ​രാ​തി ന​ൽ​കി കോ​ട​തി​യു​ടെ സ​മ​യം ക​ള​ഞ്ഞ​തി​നാ​ണ് പി​ഴ. മു​ൻ ആ​ർ​ടി​ഒ ജോ​ജി പി ​ജോ​സി​നെ​തി​രെ​യാ​യി​രു​ന്നു ഹ​ർ​ജി. ആ​ർ​ടി​ഒ ബ​സ് ഉ​ട​മ​ക​ളെ അ​നാ​വ​ശ്യ​മാ​യി പീ​ഡി​പ്പി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു പ​രാ​തി.

ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നു വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി പി​ഴ ചു​മ​ത്തി​യ​ത്. ബ​സു​ട​മ​ക​ൾ പി​ഴ​യാ​യി ഒ​ടു​ക്കു​ന്ന​തി​ൽ മൂ​ന്ന് ല​ക്ഷം രൂ​പ ജോ​ജി.​പി.​ജോ​സി​നും ര​ണ്ടു ല​ക്ഷം രൂ​പ കെ​ൽ​സ​യ്ക്കും ന​ൽ​ക​ണം.

അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ന​വാ​സി​ൽ നി​ന്നും തു​ക ഈ​ടാ​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അനാവശ്യ വ്യവഹാരങ്ങളുമായി പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ട് രംഗത്ത് വരുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ വിധി .

latest
Advertisment