Advertisment

ബസ്സുടമകളുടെ രാപകൽ സമരം ആരംഭിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: പൊതുഗതാഗതത്തിന് സീസൽ സബ്സിഡി അനുവദിക്കുക; സ്ക്രാപ് പോളിസിയിൽ ബസ്സുടമകളുടെ പ്രായം 20 വർഷം ആക്കുക, ബസ്സുകളുടെ എല്ലാ വിധ നികുതികളും ഒഴിവാക്കുക: എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ബസ്റ്റാൻ്റ് പരിസരത്ത് രാപകൽ സമരം ആരംഭിച്ചു.

Advertisment

publive-image

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എം.എസ്.സ്കറിയ ഉദ്ഘാടനം ചെയ്തു. ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് പി.കെ.മൂസ അദ്ധ്യക്ഷനായി.

വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി - ജോബി.വി. ചുങ്കത്ത്, എൻ വിദ്യാധരൻ;നൗഷാദ് ആറ്റുപറമ്പത്ത്, രവീന്ദ്രനാഥ്; ജയപാലൻ; നസീർ കള്ളിക്കാട്, പ്രദീപ് കുമാർ, എം.ഗോകുൽദാസ് ;എ സ്. ദാവൂദ്, വി.മനോജ്; എസ്.ബി.രാജു, എ.എസ്.ബേബി, ആർ.മണികണ്ഠൻ; സി.സുധാകരൻ; സുനിൽ റഹ്മാൻ, മുഹമ്മദാലി, മോഹൻ പട്ടാമ്പി;ആർ.കൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. ഇന്ന് നടക്കുന്ന സമരം പാലക്കാട് എം.പി.വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും ജോയ് ചെട്ടിശ്ശേരി അദ്ധ്യക്ഷത വഹിക്കും'ടി.ഗോപിനാഥൻ, തുടങ്ങി നേതാക്കൾ പ്രസംഗിക്കും.

bus owners strike5
Advertisment