Advertisment

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ. മിനിമം ചാര്‍ജ് 10 രൂപയാക്കണം...

New Update

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ജ. രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഉന്നതതല യോഗം ചേരും.

Advertisment

publive-image

കോവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാര്‍ശയാണ് കമ്മീഷന്‍ സര്‍ക്കാരിന് കൈമാറിയത്. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഇന്നലെയാണ് കമ്മീഷന്‍ ​ഗതാഗത കമ്മീഷണര്‍ക്ക് കൈമാറിയത്.

അഞ്ചു കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ടു രൂപയായിരുന്നത് പത്തു രൂപയാക്കണമെന്നാണ് കമ്മീഷന്റ പ്രധാന ശുപാര്‍ശ. തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ടു രൂപ വീതം കൂട്ടാം. അതായത് പത്ത് കഴിഞ്ഞാല്‍ 12, 14 16, 18,20 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്റ്റേജുകളിലെ നിരക്ക്.

മിനിമം ചാര്‍ജ് 12 രൂപയാക്കിയുള്ള മറ്റൊരു ശുപാര്‍ശയും കമ്മീഷന്റ റിപ്പോര്‍ട്ടിലുണ്ട്. വിദ്യാര്‍ത്ഥികളുടെ നിരക്ക് 50 ശതമാനം ആക്കിയേക്കും . നിരക്ക് കൂടുന്നതോടെ ബസില്‍ സാമൂഹിക അകലം ഏര്‍പ്പെടുത്തുമോയെന്ന് വ്യക്തമല്ല.കോവിഡ് കഴിഞ്ഞാല്‍ നിരക്ക് കുറയ്ക്കേണ്ടി വരുമെന്നതിനാല്‍ അതു കൂടി കണക്കിലെടുത്തായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക.

buscharge
Advertisment