Advertisment

ആംവെ ന്യൂട്രീലൈറ്റ് ഓള്‍ പ്ലാന്റ് പ്രോട്ടീന്‍ പൗഡര്‍ പുറത്തിറക്കി

New Update

കൊച്ചി:  കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകാഹാരങ്ങള്‍ ലഭ്യമാക്കുന്നതിനായി ആംവെ ന്യൂട്രീലൈറ്റ് ഓള്‍ പ്ലാന്റ് പ്രോട്ടീന്‍ പൗഡര്‍ പുറത്തിറക്കി. പ്രകൃതിദത്തവും രുചികരവുമായ ന്യൂട്രീലൈറ്റ് ഓള്‍ പ്ലാന്റ് പ്രോട്ടീന്‍ പൗഡര്‍ പ്രശസ്തരായ ന്യൂട്രീഷ്യന്‍മാരുടെ സഹകരണത്തോടെയാണ് തയ്യാറാക്കിയത്.

Advertisment

കുട്ടികളിലെ പ്രോട്ടീന്റെ അളവ് അറിയുന്നതിനായി ആംവേ പ്രോട്ടീന്‍ കാല്‍ക്കുലേറ്റര്‍ ആപ്ലിക്കേഷനും പുറത്തിറക്കി. രാജ്യത്തെ 80 ശതമാനം ആളുകളും പ്രോട്ടീന്‍ കുറവുള്ളവരാണെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ ഗസറ്റ് പ്രകാരമുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

publive-image

ഫാമിലി മെഡിസിന്‍ ആന്‍ഡ് പ്രൈമറി കെയര്‍ എന്ന മാഗസിന്‍ പുറത്തുവിട്ട കണക്കുപ്രകാരം ഇന്ത്യയില്‍ 50 ശതമാനം കുട്ടികളും പ്രോട്ടീന്‍ കുറവുള്ളവരാണ്.

ഈ പഠനങ്ങളുടെ വെളിച്ചത്തിൽ ആംവെ ഇന്ത്യ 5 മുതല്‍ 12 വരെ വയസുള്ള കുട്ടികള്‍ക്കായി പ്രോട്ടീന്‍ ഫോര്‍ ചില്‍ഡ്രണ്‍സ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്. ഈ പ്രായത്തില്‍ നല്ല രീതിയില്‍ പോഷകാഹാരം ലഭ്യമായാല്‍ കുട്ടികളുടെ മുന്നോട്ടുള്ള ആരോഗ്യം മികച്ചതായിരിക്കും.

കുട്ടികള്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം നല്‍കുന്നതിന്റെ പ്രാധാന്യത്തെകുറിച്ച് രക്ഷിതാക്കളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായാണ് കമ്പനി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കൂടാതെ ആംവേയുടെ നേരിട്ടുള്ള വില്‍പ്പനക്കാര്‍ക്കും തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കും പ്രോട്ടീന്‍ സപ്ലിമെന്റേഷന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസുകളും നല്‍കും.

ഇന്ത്യയില്‍ പ്രോട്ടീന്‍ കുറവുള്ള കുട്ടികളുടെ എണ്ണം കൂടുതലാണെന്ന കണ്ടെത്തലാണ് തങ്ങളെ പുതിയ ക്യാമ്പയിനിങ്ങിലേക്ക് നയിച്ചതെന്ന് ആവേ ഇന്ത്യ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ സുദിപ് ഷാ പറഞ്ഞു.

കുട്ടികളില്‍ പ്രോട്ടീനിന്റെ കുറവുണ്ടെന്ന ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ തങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. ഇതാണ് പുതിയ ക്യമ്പയിനിലേക്ക് തങ്ങളെ നയിച്ചതെന്ന് ആംവേ ഇന്ത്യ ന്യൂട്രീഷ്യന്‍ ആന്റ് വെല്‍നസ് കാറ്റഗറി ഹെഡ് അജയ് ഖന്ന പറഞ്ഞു.രാജ്യത്ത് നേരിട്ട് എഫ്.എം.സി.ജി വില്‍പ്പന നടത്തുന്ന കമ്പനിയാണ് ആംവെ.

Advertisment