Advertisment

മികച്ച ഓണം ഓഫറുകളുമായി അന്ന-കിറ്റെക്‌സ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഓണം വിപണി കീഴടക്കാന്‍ ആകര്‍ഷകമായ ഓഫറുകളുമായി അന്ന-കിറ്റെക്‌സ് ഗ്രൂപ്പ്. അഞ്ചു ലീറ്ററിനു മുകളിലുള്ള ചാക്‌സണ്‍ അലൂമിനിയം പ്രഷര്‍ കുക്കറിനൊപ്പം മൂന്ന് ലീറ്റര്‍ കുക്കര്‍ സമ്മാനമായി ലഭിക്കും. ചാക്‌സണ്‍ റൈസ് കുക്കറിനൊപ്പം 690 രൂപ വിലയുള്ള ചാക്‌സണ്‍ നോണ്‍സ്റ്റിക്ക് അപ്പച്ചട്ടിയും ഓണസമ്മാനമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഐ.എസ്.ഐ മുദ്രയുള്ള മികച്ച ഗുണമേന്മയുള്ള പാത്രങ്ങളാണ് അന്ന അലൂമിനിയം വിപണിയിലിറക്കുന്നത്. ഗുണമേന്മകൊണ്ടും വിലക്കുറവ് കൊണ്ടും ശ്രദ്ധപിടിച്ചുപറ്റിയ സാറാസ് കറി പൗഡറുകള്‍ക്കും ആകര്‍ഷകമായ ഓണം ഓഫറുകള്‍ നല്‍കുന്നുണ്ട്.

കിറ്റക്‌സ് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ചു. കിറ്റക്‌സിന്റെ രണ്ട് തലയിണ കവറുകള്‍ വാങ്ങുമ്പോള്‍ ഒന്ന് സൗജന്യമായി ലഭിക്കും.

Advertisment