Advertisment

ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറിന്റെ രണ്ടാം ത്രൈമാസത്തിലെ അറ്റാദായം 11 കോടി രൂപയായി വര്‍ധിച്ചു

New Update

കൊച്ചി:  ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സേവന ശൃംഖലയും ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന ആരോഗ്യ സേവന ദാതാവുമായ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ 11 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.

Advertisment

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 0.51 കോടി രൂപയായിരുന്നു അറ്റാദായം . രണ്ടാം ത്രൈമാസത്തിലെ വരുമാനത്തിന്റെ കാര്യത്തില്‍ 17 ശതമാനം വര്‍ധിച്ച് നവു കൈവരിക്കാനും സാധിച്ചിട്ടുണ്ടെന്ന് സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ അടക്കം ഒന്‍പതു രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 20 ആശുപത്രികള്‍, 11 ക്ലിനിക്കുകള്‍, 21 ഫാര്‍മസികള്‍ എന്നിവയുടെ സ്ഥായിയായ വളര്‍ച്ചയിലൂടെ 1837 കോടി രൂപയുടെ വരുമാനമാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഗുണമേന്‍മയുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ പതിപ്പിക്കുന്ന ശ്രദ്ധയുടേയും വൈവിധ്യമാര്‍ന്ന ആരോഗ്യ സേവനങ്ങളുടേയും പ്രതിഫലനമാണ് കമ്പനിയുടെ ഈ ശക്തമായ വളര്‍ച്ച. 0.22 രൂപയുടെ പ്രതി ഓഹരി വരുമാനവും ഇവിടെ കൈവരിക്കാനായിട്ടുണ്ട്.

Advertisment