Advertisment

സിബിആര്‍ഇ യൂറോമണി റിയല്‍ എസ്റ്റേറ്റ് അവാര്‍ഡില്‍ ഏഷ്യ-പസിഫിക്കിലെ #1 പ്രോപര്‍ട്ടി വാലുവേഷന്‍ ടീമെന്ന ബഹുമതി കരസ്ഥമാക്കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി:  ഇന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ സിബിആര്‍ഇ സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റനെ വാര്‍ഷിക യൂറോമണി റിയല്‍ എസ്റ്റേറ്റ് അവാര്‍ഡില്‍ ഏഷ്യ-പസിഫിക്കിലെ #1 പ്രോപര്‍ട്ടി വാലുവേഷന്‍ ടീമായി തെരഞ്ഞെടുത്തു. ഇന്ത്യയില്‍ മൂല്യനിര്‍ണയം നടത്തിയ ഒരു ലക്ഷം പ്രോപ്പര്‍ട്ടികളില്‍ സിബിആര്‍ഇ ടീം റിയല്‍ എസ്റ്റേറ്റ് ഉടമകള്‍, ഡെവലപ്പര്‍മാര്‍, നിക്ഷേപകര്‍, വായ്പക്കാര്‍ എന്നിവര്‍ക്കായി ബൃഹത്തായ മൂല്യനിര്‍ണയം നടത്തി ഉപദേശ സേവനങ്ങളും നല്‍കി.

സിബിആര്‍ഇ ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷമാണെന്നും ടീമംഗങ്ങളുടെ കഠിന പ്രയ്തനവും പ്രതിജ്ഞാബദ്ധതയുമാണ് അവിസ്മരണീയമായ ഈ നേട്ടത്തിന് വഴിയൊരുക്കിയതെന്നും ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തുമെന്നും സിബിആര്‍ഇ ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡില്‍ഈസ്റ്റ്, ആഫ്രിക്ക ചെയര്‍മാനും സിഇഒയുമായ അന്‍ഷുമാന്‍ മാഗസിന്‍ പറഞ്ഞു.

സര്‍ക്കാര്‍, കോര്‍പറേറ്റ് പ്രൊജക്റ്റുകളില്‍ വിവിധ സേവനങ്ങള്‍ നല്‍കുന്ന 300 അംഗ ടീമാണ് സിബിആര്‍ഇയുടെ കരുത്ത്.

Advertisment