Advertisment

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ നവീകരിച്ച മണ്ണാര്‍ക്കാട് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

author-image
admin
New Update

മണ്ണാർക്കാട്:  മണ്ണാര്‍ക്കാട് പട്ടണത്തിന് ഇനി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ അന്താരാഷ്‌ട്ര പ്രൌഡി. സ്വർണാഭരണ രംഗത്ത് 155 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വർണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സർക്കാരിന്റെ BIS അംഗീകാരത്തിന് പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ നവീകരിച്ച മണ്ണാർക്കാട് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു.

Advertisment

സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ഷോറൂമിന്റെ ഉദഘാടനം പ്രശസ്ത സിനിമാ താരം അനുശ്രീ നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടന സന്ദേശം നല്‍കി.

publive-image

ആദ്യ വില്‍പ്പന ഷാജി മുല്ലാസ് ജാക്വിലിന്‍ , ഡോ.വത്സലകുമാരി എന്നിവര്‍ക്ക് നല്‍കി അനുശ്രീ നിര്‍വ്വഹിച്ചു . മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുബൈദ മുഖ്യാതിഥിയായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ദ്ധന രോഗികള്‍ക്കുള്ള ധനസഹായ വിതരണ ഉദ്ഘാടനം ബാപ്പു മുസ്ലിയാര്‍ നിര്‍വ്വഹിച്ചു .

BIS ഹാൾമാർക്ക് 916 സ്വർണ്ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനുമായി ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഷോറൂമിൽ അസുലഭമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

സ്വന്തമായി ആഭരണ നിർമ്മാണ ശാലകൾ ഉള്ളതു കൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ, മായം ചേർക്കാത്ത 22 കാരറ്റ് 916 സ്വർണ്ണാഭരണങ്ങൾ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിൽ നിന്നും എല്ലാ കാലവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.

വിവാഹ പാർട്ടികൾക്ക് സൗജന്യ വാഹന സൗകര്യം, വിശാലമായ പാർക്കിങ് സൗകര്യം എന്നിങ്ങനെ അനവധി സേവനങ്ങളും ആനുകൂല്യങ്ങളുമാണ് കാത്തിരിക്കുന്നത്. തെരുവോരങ്ങളില്‍ നിരാലംബരായ ആരെയെങ്കിലും കണ്ടുമുട്ടുന്നവര്‍ അറിയിച്ചാല്‍ അഴരുടെ പൂര്‍ണ സംരക്ഷണം ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ഉദ്ഘാടന ചടങ്ങില്‍ നല്‍കിയ സന്ദേശത്തില്‍ ഡെ.ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.

ജ്വല്ലറി ഗ്രൂപ്പിന്റെ ലാഭവിഹിതം അനാഥസംരക്ഷണത്തിനായി നീക്കി വെച്ച് മാതൃക സൃഷ്ടിക്കാൻ ഡോ.ബോബി ചെമ്മണ്ണൂരിന് കഴിഞ്ഞിട്ടുണ്ട്. ആരോരുമില്ലാതെ വഴിയരികിൽ കിടക്കുന്ന അനാഥരെ മരുന്നും ഭക്ഷണവും നൽകി ജീവിതാന്ത്യം വരെ പോറ്റുവാൻ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ് രൂപികരിച്ചു പുവർ ഹോമുകൾ പ്രവർത്തിച്ചു വരുന്നു. ഓരോ ജ്വല്ലറി കേന്ദ്രീകരിച്ചും ഓരോ പുവർ ഹോമുകൾ തുടങ്ങുക എന്ന ലക്ഷ്യത്തിലാണ് ഡോ. ബോബി ചെമ്മണ്ണൂർ.

Advertisment