Advertisment

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ചെന്നെ ഷോറും പ്രവര്‍ത്തനമാരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ:  സ്വര്‍ണ്ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 45-ാമത് ഷോറും ചെന്നൈ അണ്ണാനഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂരും പ്രമുഖ തെന്നിന്ത്യന്‍ സിനിമാതാരം വിജയ് സേതുപതിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

Advertisment

publive-image

ചടങ്ങില്‍ എം. മോഹന്‍ (എം.എല്‍.എ. അണ്ണാനഗര്‍), ആര്‍ ഗണേഷ് (എം.എല്‍.എ.-ഊട്ടി), ഗോകുല ഇന്ദിര (മുന്‍മന്തി), എ.എസ്.പി.ാന്‍സിറാണി (തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട്), അനില്‍.സി.പി. (ഗ്രൂപ്പ് ജനറല്‍ മാനേജര്‍- മാര്‍ക്കറ്റിംഗ്) എന്നിവര്‍ സന്നിഹിതരായിരുന്നു.

ഉദ്ഘാടനചടങ്ങില്‍ വെച്ച് ചെന്നൈയിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധന കുടുംബങ്ങ ളിലെ അംഗങ്ങള്‍ക്കും അസുഖബാധിതര്‍ക്കുമുള്ള ധനസഹായം ഡോ. ബോബി ചെമ്മണൂര്‍ വിതരണം ചെയ്തു. കൂടാതെ ഉദ്ഘാടനം കാണുവാനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്ക് സ്വര്‍ണ്ണസമ്മാനങ്ങള്‍ നല്‍കി.

BIS ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണ്ണാഭരണങ്ങളുടേയും ഡയമണ്ട് ആഭരണങ്ങളുടേയും ബ്രാന്റഡ് വാച്ചുകളുടേയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനും ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു. ഡയമണ്ട് ആഭരണ ങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ടും സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

 

Advertisment