Advertisment

54 ശതമാനം വളര്‍ച്ചയോടെ ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ്

author-image
admin
New Update

കൊച്ചി:  ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡിന്‍റെ ലാഭം ഈ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 54 ശതമാനം ഉയര്‍ന്ന് 8007 കോടിയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 5,213 കോടി രൂപയായിരുന്നു.

Advertisment

publive-image

2018 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 35 ശതമാനം ഉയര്‍ന്ന് 25,114 കോടി രൂപയായി.  മുന്‍ വര്‍ഷം ഇതേകാലയളവിലിത് 18,591 കോടി രൂപയായിരുന്നു.

മാര്‍ച്ച് അവസാനത്തോടെ കമ്പനിയുടെ വരുമാനം 24 ശതമാനം ഉയര്‍ന്ന് 1,511.60 കോടി രൂപയായി.

മുന്‍ വര്‍ഷം ഇതേകാലയളവിലിത് 1,213.43 കോടി രൂപയായിരുന്നു. കമ്പനിയുടെ വാഹന വായ്പ ആസ്തി 6820 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 4407 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 42879 കോടി രൂപ സമാഹരിച്ചിരുന്നു.

Advertisment